കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ തയ്യാറാക്കിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി ഫാ. ജേക്കബ് വെള്ളമരുതുംങ്കൽ പ്രകാശനം ചെയ്യുന്നു. സനീഷ് മനപ്പുറത്ത്, ഫാ. സ്കറിയ വേകത്താനം, ഫാ. ജെയിംസ് നരിതൂക്കിൽ തുടങ്ങിയവർ സമീപം. 
Kerala

സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക

Sathyadeepam

കാവുംകണ്ടം: കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതുന്നത്. പഴയ നിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണ ബൈബിള്‍ മൂന്നുമാസത്തിനുള്ളില്‍ 180 ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് എഴുതി പൂര്‍ത്തീകരിച്ചത്. പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടെ 1329 അധ്യായങ്ങളാണുള്ളത്. ഇടവകയിലെ കുട്ടികള്‍ മുതല്‍ 80 വയസ്സുവരെയുള്ളവര്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുത്ത് യജ്ഞത്തില്‍ പങ്കെടുത്തു. വിശുദ്ധ ഗ്രന്ഥത്തോട് ആഭിമുഖ്യം വളര്‍ത്തുവാനും ആഴത്തില്‍ പഠിക്കുന്നതിനും വേണ്ടിയാണ് ബൈബിള്‍ പകര്‍ത്തിയെടുത്ത് പദ്ധതി നടപ്പിലാക്കിയത്. വചനാധിഷ്ഠിതമായ പ്രസംഗം, സംഗീതം, നാടകം, ലോഗോസ് ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തപ്പെടുന്നു. ഇടവക വികാരി ഫാ. സ്‌കറിയ വേകത്താനത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് ബൈബിള്‍ പകര്‍ത്തി എഴുതുവാന്‍ കാരണമായത്. 10.6 kg തൂക്കമുള്ള ബൈബിള്‍ കൈയെഴുത്ത് പ്രതിക്ക് 4240 പേജുകള്‍ ഉണ്ട്. സനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ച കുടുംബ കൂട്ടായ്മ വാര്‍ഷിക സമ്മേളനത്തില്‍ പാലാ രൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുംങ്കല്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പ്രകാശനം ചെയ്തു. വികാരി ഫാ. സ്‌കറിയ വേകത്താനം, സനീഷ് മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഷൈനി തെക്കലഞ്ഞിയില്‍, ആഷ്‌ലി പൊന്നെടുത്താംകുഴിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024