സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണ ക്‌ളാസും മരുന്ന് വിതരണവും അതിരൂപതാ  വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കൽ ഉദ്‌ഘാടനം ചെയ്യുന്നു. സെലിൻ പോൾ, സിസ്റ്റർ ലിനറ്റ്, സിസ്റ്റർ ജൂലി, ഫാ. ജോസഫ് കൊടിയൻ , ജോബി കുര്യൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ , ഫാ. സിബിൻ മനയംപിള്ളി, പാപ്പച്ചൻ തെക്കേക്കര എന്നിവർ സമീപം.  
Kerala

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം 

Sathyadeepam

പൊന്നുരുന്നി: എറണാകുളം-അങ്കമാലി അതിരൂപതാ  സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ മാനസികരോഗികളുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി നടപ്പാക്കിവരുന്ന സ്നേഹ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി രോഗീ പരിചരണം നടത്തുന്നവർക്കുള്ള ബോധവത്കരണ ക്‌ളാസും സൗജന്യ മരുന്നുവിതരണവും നടത്തി.

സഹൃദയ ഓഡിറ്റോറിയത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അതിരൂപതാ വികാരി ജനറൽ ഫാ. വർഗീസ് പൊട്ടയ്ക്കൽ ഉദ്‌ഘാടനം ചെയ്തു.

കാത്തലിക്ക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ ഓപ്പറേഷൻസ് മാനേജർ ജോബി കുര്യൻ മരുന്നുവിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. 

സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പ്രോജക്ട് മോണിറ്ററിംഗ് ഇൻചാർജ് ഫാ. ജോസഫ് കൊടിയൻ , പ്രോഗ്രാം കോഓർഡിനേറ്റർ സിസ്റ്റർ ജൂലി, എന്നിവർ സംസാരിച്ചു. ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ എച്ച് ആർ മാനേജർ സെലിൻ പോൾ ക്‌ളാസ് നയിച്ചു.

സത്യദീപം ലോഗോസ് ക്വിസ് 2024 [115]

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

പരി. കന്യാമറിയത്തിന്റെ വമ്പന്‍ പ്രതിമ അര്‍ജന്റീനയില്‍ അനാച്ഛാദനം ചെയ്തു

ചൈനാബന്ധത്തില്‍ സന്തുഷ്ടനെന്നു മാര്‍പാപ്പ

ആരാധനാമഠത്തിലേക്ക് ചാംഗ് ഗോത്രത്തില്‍ നിന്നു പ്രഥമാംഗം