Kerala

പഠനോപകരണങ്ങൾ വിതരണം ചെയ്തു 

Sathyadeepam

ഫോട്ടോ:  സഹൃദയയുടെ ആഭിമുഖ്യത്തിൽ   മൂന്നൂറോളം കുട്ടികൾക്ക്  പഠനോപകരണങ്ങൾ നൽകുന്നതിന്റെ ഉദ്‌ഘാടനം സഹൃദയ ഡയറക്ടർ ഫാ. ജോസ്  കൊളുത്തുവെള്ളിൽ നിർവഹിക്കുന്നു.  ഫാ. ജോൺസൺ കൂവേലി,  പോൾ അലക്സ് പാറശേരിൽ, ജോസഫ് തോട്ടപ്പിള്ളി,    ഫാ. ആൻസിൽ മൈപ്പാൻ എന്നിവർ സമീപം.


എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ വടയാർ ഇൻഫന്റ് ജീസസ് ഹൈ സ്‌കൂൾ,മാർ സ്ലീബാ യു. പി. സ്ക്കൂൾ, സെന്റ് ലൂയിസ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലെ മൂന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ എന്നിവർ    ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിൽ എത്തി ഹെഡ്മിസ്ട്രസ് എൽസി ജോണിന് പഠനോപകരണങ്ങൾ കൈമാറി. വടയാർ ഉണ്ണിമിശിഹാ പള്ളി വികാരിയും സ്‌കൂൾ മാനേജരുമായ ഫാ. ജോൺസൺ കൂവേലി , കൈക്കാരന്മാരായ പോൾ അലക്സ് പാറശേരിൽ, ജോസഫ് തോട്ടപ്പിള്ളി, സഹൃദയ കോ ഓർഡിനേറ്റർ ആഷ്‌ബിൻ ആൻറു   എന്നിവർ സന്നിഹിതരായിരുന്നു.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു