Kerala

ലോക്ഡൗണില്‍ വിശപ്പകറ്റാന്‍ മധുരക്കനി

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്: മധുരക്കനി പദ്ധതി വഴി വിതരണം ചെയ്യുന്നതിനുള്ള കാര്‍ഷികോത്പന്നങ്ങള്‍ നടുവട്ടം പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് മാമ്പിള്ളി സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിനു കൈമാറുന്നു.

കോവിഡ് ലോക്ഡൗണില്‍ വിഷമിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ മധുരക്കനി പദ്ധതി.
ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരസ്പരം പങ്കുവയ്ക്കുന്നതാണു പദ്ധതിയെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു. അങ്കമാലി നടുവട്ടം ഇടവകയിലെ കര്‍ഷകരില്‍ നിന്നു ശേഖരിച്ച ആറു ടണ്‍ കപ്പ, ചക്ക, നേന്ത്രക്കായകള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ചെറായി, തണ്ണീര്‍മുക്കം, അച്ചിനകം, ഇടയാഴം പ്രദേ ശങ്ങളില്‍ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹദൃയ സമരിറ്റന്‍സ് വഴിയാണ് എത്തിച്ചു കൊടുത്തത്. നടുവട്ടം ഇടവക വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളിയുടെ നേതൃത്വത്തിലാണ് കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ചത്. ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഫാ. അന്‍സില്‍ മയ്പാന്‍, നെല്‍വിന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ വര്‍ഗീസ് എന്നിവര്‍ വിതരണത്തിനു നേതൃത്വം നല്‍കി.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024

സ്നേഹ മെന്റൽ ഹെൽത്ത് പ്രോഗ്രാം - മരുന്നുവിതരണം