സഹൃദയ മാരിവില്ല് ട്രാന്‍സ് ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളില്‍ , ഫാ. സിബിന്‍ മനയംപിള്ളി തുടങ്ങിയവര്‍ സമീപം. 
Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി യോഗ ദിനാചരണം

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി നടത്തിവരുന്ന മാരിവില്ല് ട്രാന്‍സ് ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷെറിന്‍ ആന്റണി , മാരിവില്ല് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ സാന്‍ ജോ സ്റ്റീവ്, റോസ്‌മേരി ഡോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോണ ടെന്‍സണ്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. സഹൃദയ മാരിവില്ല് ട്രാന്‍സ് ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യ പരിപാലനത്തിനായി പ്രതിവാര യോഗ പരിശീലനം സംഘടിപ്പിക്കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു