Kerala

സൗരോർജ ഉപയോഗം പോലുള്ള സുസ്ഥിരവും പ്രകൃതിസൗഹൃദ പരവുമായ പ്രവർത്തനങ്ങളിൽ സമൂഹത്തിനു മാതൃക നൽകാൻ സന്നദ്ധ സംഘടനകൾക്കു കടമയുണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ

Sathyadeepam

സഹൃദയയിൽ സോളാർ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു.

ഫോട്ടോ: സഹൃദയയിൽ സ്ഥാപിച്ച സോളാർ ഓൺഗ്രിഡ് പവർ യൂണിറ്റിന്റെ ഉദ്ഘാടനം പി.ടി.തോമസ് എം.എൽ.എ. നിർവഹിക്കുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ആൻസിൽ സെബാസ്റ്റ്യൻ കൊച്ചി നഗരസഭ കൗൺസിലർ സക്കീർ തമ്മനം എന്നിവർ സമീപം.

സൗരോർജ ഉപയോഗം പോലുള്ള സുസ്ഥിരവും പ്രകൃതിസൗഹൃദ പരവുമായ പ്രവർത്തനങ്ങളിൽ സമൂഹത്തിനു മാതൃക നൽകാൻ സന്നദ്ധ സംഘടനകൾക്കു കടമയുണ്ടെന്ന് പി.ടി.തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു.
എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ പൊന്നുരുന്നി കേന്ദ്ര ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള 24 കിലോവാട്ട് ശേഷിയുള്ള സോളാർ ഓൺഗ്രിഡ് പവർ സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ എനർജിയുടെ കാലികപ്രസക്തി ജനങ്ങളിലെത്തിക്കാൻ  സഹൃദയ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിത കാമ്പസിനുള്ള കെ.സി.ബി സി. പുരസ്കാരം നേടിയ സഹൃദയയെ യോഗത്തിൽ കൊച്ചി നഗരസഭാ കൗൺസിലർ സക്കീർ തമ്മനം അനുമോദിച്ചു. മണ്ണിര കമ്പോസ്റ്റ്, ബയോ ഗ്യാസ്, പുകയില്ലാത്ത അടുപ്പ്, സോളാർ വാട്ടർ ഹീറ്ററുകൾ, മഴവെള്ള സംഭരണി എന്നിങ്ങനെ നിരവധി പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളിലൂടെ സഹൃദയക്ക്‌ മുന്നേറാൻ സാധിക്കുന്നുണ്ടെന്ന് ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ കൂട്ടിച്ചേർത്തു. അസി.ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, സഹൃദയ ടെക്ക് സോളാർ ഇൻസ്റ്റലേഷൻസ് കോ – ഓർഡിനേറ്റർ റജി ജയിംസ്, ഷിംജോ ദേവസ്യ, മാർട്ടിൻ വർഗീസ് എന്നിവർ സംസാരിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024