ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച വനിതദിനാചാരണത്തിൽ ടി. ജെ. വിനോദ് എം. എൽ. എ. മുഖ്യപ്രഭാഷണം  നടത്തുന്നു.ശ്രീകുമാരി രാമചന്ദ്രൻ,ശ്യാമള സുരേന്ദ്രൻ  ,കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ,പി. എ. സദാശിവൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി. എം. ഐ., സിസ്റ്റർ ലിസി ചക്കാലക്കൽ,  മുൻ മേയർ സൗമിനി ജെയിൻ,ജ്യോതി കമ്മത്തു, നിർമല ബാലചന്ദ്രൻ , സ്‌മിത സൈമൺ,  ലില്ലി സണ്ണി, സരസ്വതി സുരേഷ് ,  ഷീല മോഹൻ എന്നിവർ സമീപം 
Kerala

പൊതുസമൂഹത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം

Sathyadeepam

കൊച്ചി: പൊതുസമൂഹത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വനിതാദിനത്തിന്റെ ലക്ഷ്യമെന്ന് ടി. ജെ. വിനോദ് എം. എൽ. എ. അഭിപ്രായപ്പെട്ടു.ത്രിതല പഞ്ചായത്ത്‌ സംവിധാനം വന്നപ്പോൾ 35 ശതമാനം സ്ത്രീകൾക്ക് ഭരണാസിരാകേന്ദ്രത്തിലേക്കു കടന്ന് വരാൻ കാരണമായി എന്നും സ്ത്രീകളുടെ സുരക്ഷിതവും  സാമൂഹ്യമായ വളർച്ചയും ലക്ഷ്യമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററും കാരിക്കാമുറി റെസിഡൻസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച വനിതദിനാചാരണത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ടി. ജെ. വിനോദ് എം. എൽ. എ.. കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ പി. എ. സദാശിവൻ അധ്യക്ഷത വഹിച്ചു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി. എം. ഐ., മുൻ മേയർ സൗമിനി ജെയിൻ, കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, സിസ്റ്റർ ലിസി ചക്കാലക്കൽ, സബ് ഇൻസ്‌പെക്ടർ ഷാഹിന ഷിബിൻ, ശ്രീകുമാരി രാമചന്ദ്രൻ,സി. ഡി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മുൻ മേയർ സൗമിനി ജയിൻ,കൗൺസിലർ പദ്മജ എസ്. മേനോൻ, എന്നിവർക്ക് രാഷ്ട്ര സേവാ പുരസ്‌കാരവും, സിസ്റ്റർ ലിസി ചക്കാലക്കലിന് സാമൂഹ്യ സേവ പുരസ്‌ക്കാരവും ശ്രീകുമാരി രാമചന്ദ്രന്  സാഹിത്യ രത്‌ ന പുരസ്‌കാരവും
ധരണി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ചെയർപേഴ്സൺ  ശ്യാമള സുരേന്ദ്രന് കലാ രത് ന പുരസ്‌കാരവും സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷാഹിന ഷിബിന് ജനസേവന പുരസ്‌കാരവും സ്മിത സൈമൺ ന് അധ്യാപിക പുരസ്‌കാരവും ലില്ലി സണ്ണിക്ക് കുടുംബ പ്രേക്ഷിത പുരസ്‌കാരവും നിർമല ബാലചന്ദ്രന് സംരംഭക പുരസ്‌കാരവും ജ്യോതി കമ്മത്തിന് പ്രതിഭ പുരസ്‌കാരവും സരസ്വതി സുരേഷിന് ഹരിത കർമ്മ പുരസ്‌കാരവും ഷീല മോഹന് കുടുംബശ്രീ പുരസ്‌കാരവും  ടി. ജെ. വിനോദ് എം. എൽ. എ. സമർപ്പിച്ചു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024