National

ഇറ്റാനഗറിനു വീണ്ടും മലയാളി മെത്രാന്‍

Sathyadeepam

അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുടെ മെത്രാനായി മലയാളിയായ ഫാ. ബെന്നി വര്‍ഗീസ് ഇടത്തട്ടേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മലയാളിയായ ബിഷപ് ജോണ്‍ തോമസ് കാട്ടറുകുടിയില്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം. കോതമംഗലം രൂപതയിലെ വടാട്ടുപാറ ഇടത്തട്ടേല്‍ പരേതരായ വര്‍ഗീസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് നിയുക്ത ബിഷപ് ബെന്നി വര്‍ഗീസ്. ബിഷപ് കാട്ടറുകുടിയില്‍ കോതമംഗലം രൂപതയിലെ കടവൂര്‍ സ്വദേശിയാണ്.

53 കാരനായ നിയുക്ത ബിഷപ് ബെന്നി വര്‍ഗീസ്, കൊഹിമ രൂപതക്കു വേണ്ടിയാണു 1999 ല്‍ പട്ടമേറ്റത്. ഫിലിപ്പീന്‍സില്‍ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം എം എ, ബി എഡ് ബിരുദധാരിയുമാണ്.

2006 ലാണ് അരുണാചല്‍ പ്രദേശിലെ 10 ജില്ലകള്‍ ഉള്‍പ്പെടുത്തി, ഇറ്റാനഗര്‍ രൂപത സ്ഥാപിക്കപ്പെട്ടത്. ആദ്യം അസ്സമിലെ ദിബ്രുഗഡ് രൂപതയുടെയും പിന്നീട് തെസ്പൂര്‍ രുപതയുടെയും കീഴിലായിരുന്നു ഇറ്റാനഗര്‍ രൂപതയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. അരുണചല്‍ പ്രദേശില്‍ മിഷണരി പ്രവര്‍ത്തനം നടത്തുക വളരെ ദുഷ്‌കരമായിരുന്നു ഏറെക്കാലം. 90,000 ല്‍ പരം കത്തോലിക്കരുള്ള ഇറ്റാനഗര്‍ രൂപതയില്‍ 27 രൂപതാ വൈദികരും 105 സന്യാസവൈദികരുമുണ്ട്. അരുണചല്‍ പ്രദേശിലെ രണ്ടാമത്തെ രൂപതയാണു മിയാവോ. മിയാവോ രൂപതയുടെ അദ്ധ്യക്ഷനും മലയാളിയാണ്, ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024