National

മദര്‍ തെരേസായുടെ ജന്മനാട്ടുകാര്‍ കൊല്‍ക്കത്തയിലെത്തി

Sathyadeepam

മദര്‍ തെരേസായുടെ ജന്മസ്ഥലത്തു നിന്നുള്ള പ്രതിനിധി സംഘം കൊല്‍ക്കത്ത സന്ദര്‍ശിക്കുകയും കബറിടത്തിലെത്തി പ്രാര്‍ ത്ഥന നടത്തുകയും ചെയ്തു. വടക്കന്‍ മാസിഡോണിയയിലെ സ്‌കോപിയെയില്‍ നിന്നെത്തിയ സംഘം കൊല്‍ക്കത്ത ആര്‍ച്ചു ബിഷപ് തോമസ് ഡിസൂസയുമായും കൂടിക്കാഴ്ച നടത്തി. മാസി ഡോണിയ വിദേശകാര്യമന്ത്രി ബുജാര്‍ ഒസ്മാനി ആയിരുന്നു സംഘത്തലവന്‍. മാസിഡോണിയയുടെ ഇന്ത്യന്‍ അംബാസിഡറും സംഘത്തിനൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് സന്തോഷം പ്രകടിപ്പിക്കുകയും സംഘാംഗങ്ങള്‍ക്കു കൃതജ്ഞതയേകുകയും ചെയ്തു.

ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കു ന്ന രാജ്യമാണ് ഉത്തര മാസിഡോണിയ എന്നു വിദേശകാര്യമന്ത്രി പറഞ്ഞു. പ. ബംഗാള്‍ ഭരണാധികാരികളുമായും സംഘം ചര്‍ച്ചകള്‍ നടത്തി.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു