പാപ്പ പറയുന്നു

പരിസ്ഥിതിനാശം ദൈവത്തിനെതിരായ കുറ്റകൃത്യം

Sathyadeepam

പരിസ്ഥിതിയെ നശിപ്പിക്കുന്നത് വ്യക്തിപരമായ പാപം മാത്രമല്ല, ഘടനാപരമായ പാപം കൂടിയാണ്. അത് എല്ലാ മനുഷ്യരെയും അപകടത്തിലാക്കുന്നു. വിശേഷിച്ചും ഏറ്റവും ബലഹീനരായ മനുഷ്യരെ. തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും അതു കാരണമാകുന്നു. അതു ദൈവത്തിനെതിരായ പാപം തന്നെയാണ്.

കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിന് ആഗോളതലത്തിലുള്ളതും ഫലപ്രദവുമായ ചട്ടങ്ങള്‍ ആവിഷ്‌കരിക്കണം. എല്ലാവരും ചേര്‍ന്നുള്ള ബഹുമുഖമായ പരിശ്രമങ്ങളാണ് അതിനാവശ്യം. കാലാവസ്ഥാവ്യതിയാനം രാഷ്ട്രീയമാറ്റങ്ങളാവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. സ്വാര്‍ത്ഥതയുടെയും ദേശീയതയുടെയും സങ്കുചിത്വങ്ങളില്‍ നിന്നു നമുക്കു പുറത്തു കടക്കാം. അതെല്ലാം കഴിഞ്ഞ കാലത്തിന്റെ രീതികളാണ്. ആഗോളതാപനത്തോടൊപ്പം അന്താരാഷ്ട്രസമൂഹത്തിനുള്ള പരസ്പരമുള്ള അവിശ്വാസവും വര്‍ദ്ധിക്കുന്നുവെന്നത് അസ്വസ്ഥജനകമാണ്. അസംഖ്യം യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമായി മനുഷ്യരാശി അതിന്റെ ഊര്‍ജം പാഴാക്കുകയാണ്.

പരിസ്ഥിതി സംരക്ഷണം 'ജീവന്റെ സംസ്‌കാരത്തിന്റെ' ഭാഗമാണ്. കാലാവസ്ഥാവ്യതിയാനം ഉയര്‍ന്ന ജനനനിരക്കിന്റെ ഫലമാണെന്ന വാദം നിരാകരിക്കപ്പെടണം. ജനനങ്ങള്‍ പ്രശ്‌നമല്ല, മറിച്ച് വിഭവസ്രോതസ്സാണ്. ഒരു ബദല്‍ സംസ്‌കാരത്തെ നമുക്ക് ആശ്ലേഷിക്കാം. അത് ഒരു പാരിസ്ഥിതിക പരിവര്‍ത്തനത്തിനു സഹായിക്കട്ടെ. സാംസ്‌കാരരികമാറ്റങ്ങള്‍ കൂടാതെ സുസ്ഥിരമായ മാറ്റങ്ങള്‍ ഉണ്ടാകില്ല.

  • (ദുബായിയില്‍ നടക്കുന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിക്കയച്ച സന്ദേശത്തില്‍ നിന്ന്. ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു. പാപ്പായുടെ പ്രസംഗം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഉച്ചകോടിയില്‍ വായിച്ചു.)

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024