പാപ്പ പറയുന്നു

ദിവ്യകാരുണ്യത്തിലെ ഈശോ നമ്മെ ശക്തിപ്പെടുത്തുന്നു

Sathyadeepam

ഈശോ നമ്മുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയല്ല മറിച്ച് അവയെ നേരിടാനുള്ള ധൈര്യം നല്‍കി ദിവ്യകാരുണ്യത്തിലൂടെ നമ്മെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരു കൊടുങ്കാറ്റ് വരുമ്പോള്‍ ഞാന്‍ അതില്‍ ഉലഞ്ഞു പോവുകയാണോ അതോ അവനോടു ചേര്‍ന്നു നില്‍ക്കുകയാണോ ചെയ്യുക? പ്രാര്‍ത്ഥനയിലും മൗനത്തിലും ദൈവവചനം ശ്രവിച്ചുകൊണ്ടും ആരാധന നടത്തിക്കൊണ്ടും ശാന്തിയും സമാധാനവും കണ്ടെത്താന്‍ ശ്രമിക്കുകയാണോ ചെയ്യുക? യേശു നമ്മുടെ സഹായത്തിനായി എപ്പോഴും നമ്മോടൊപ്പം ഉണ്ട്. വിശേഷിച്ചും ദിവ്യകാരുണ്യത്തില്‍.

ദിവ്യകാരുണ്യത്തില്‍ അവന്‍ നമ്മെ തനിക്ക് ചുറ്റും ഒന്നിച്ചു കൂട്ടുന്നു. തന്റെ വചനം പങ്കുവയ്ക്കുന്നു. തന്റെ ശരീര രക്തങ്ങള്‍ കൊണ്ട് നമ്മെ പോഷിപ്പിക്കുന്നു. തുടര്‍ന്ന് നാം കേട്ടതെല്ലാം എല്ലാവരുമായും പങ്കുവച്ചുകൊണ്ട് യാത്ര തുടരുവാന്‍ നമ്മെ ക്ഷണിക്കുന്നു.

അവന്റെ സഹായത്തോടെ നാം പ്രശ്‌നങ്ങളെ മറികടക്കുകയും അവനോടു ചേര്‍ന്നു നില്‍ക്കാന്‍ പഠിക്കുകയും അവന്റെ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്യണം. അനിശ്ചിതത്വങ്ങളും സന്ദേഹങ്ങളും മറികടക്കുന്നതിനുള്ള നമ്മുടെ പ്രാപ്തികള്‍ക്കെല്ലാം അപ്പുറത്താണ് അവന്റെ ശക്തി.

  • (സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

സത്യദീപം ലോഗോസ് ക്വിസ് 2024 [113]

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

വിന്‍സെന്‍ഷ്യന്‍ തയ്യല്‍കേന്ദ്രം വാര്‍ഷികം നടത്തി

അങ്കമാലി മേരിമാത പ്രൊവിൻസിൽ ജൂബിലേറിയന്മാർക്ക് ആദരം

സത്യദീപം ലോഗോസ് ക്വിസ് 2024 [112]