പാപ്പ പറയുന്നു

ദരിദ്രരോട് ചേര്‍ന്ന് നില്‍ക്കുക

Sathyadeepam

മനുഷ്യത്വവും ആര്‍ദ്രതയും നിറഞ്ഞ പ്രവര്‍ത്തികളിലൂടെ കത്തോലിക്കര്‍ ദരിദ്രരോടു ചേര്‍ന്നു നില്‍ക്കണം. ദാനധര്‍മ്മങ്ങള്‍ നല്‍കുന്നവരോട് ഞാന്‍ രണ്ട് കാര്യങ്ങള്‍ ചോദിക്കുന്നു: സഹായിക്കുന്നവരുടെ കരങ്ങളില്‍ നിങ്ങള്‍ ശരിക്കും സ്പര്‍ശിക്കാറുണ്ടോ?

അതോ നാണയത്തുട്ടുകള്‍ അവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണോ ചെയ്യുന്നത്? സഹായങ്ങള്‍ നല്‍കുമ്പോള്‍, അവരുടെ കണ്ണുകളി ലേക്ക് നിങ്ങള്‍ നോക്കാറുണ്ടോ? അതോ അവരെ നോക്കാതെയാണോ നിങ്ങള്‍ അത് ചെയ്യുന്നത്?

ദൈവത്തില്‍ യഥാര്‍ത്ഥ വിശ്വാസം ഉള്ളവരെ സംബന്ധിച്ച്, അന്ധകാരത്തിന്റെ മണിക്കൂറില്‍ പ്രത്യാശയുടെ മഹത്തായ പ്രഘോഷണം നടക്കുന്നുണ്ട്. ചരിത്രത്തിലെ സംഭവങ്ങള്‍ക്കുള്ളി ലൂടെ വായന നടത്താന്‍ പ്രാപ്തമായ കണ്ണുകള്‍ ഉള്ളവരാകാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും അനീതി യുടെയും മുമ്പില്‍ നിസ്സഹായത പ്രകടിപ്പിക്കേണ്ടവരല്ല നാം.

ദരിദ്രരും പാര്‍ശ്വവല്‍കൃതരും കാത്തു നില്‍ക്കുകയാണ്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ ഭരണകൂടങ്ങളോടും അന്താരാഷ്ട്ര സംഘടനക ളോടും ഒപ്പം ചേര്‍ന്ന് സഭ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ക്രൈസ്തവ വിശ്വാസം എന്നത് നിരുപദ്രവകരമായ ഒരു ഭക്തി മാത്രമായി ചുരുങ്ങിപ്പോകും.

അധികാരകേന്ദ്രങ്ങളെ അലോസരപ്പെടുത്താത്ത, ഉപവിയോട് ഗൗരവതരമായ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെറും ഭക്തി.

(ദരിദ്രര്‍ക്ക് വേണ്ടിയുള്ള എട്ടാമത് ആഗോള ദിനം കൂടിയായിരുന്ന നവംബര്‍ 17 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പണത്തിനു മുന്‍പ് നല്‍കിയ സന്ദേശത്തില്‍ നിന്നും)

അസ്തിത്വം

സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

സംരംഭകത്വ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്