2022 ജനുവരി 23-ന് നടന്ന ദൈവവചനത്തിന്റെ ഞായറാഴ്ച കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കർക്ക് മതബോധന വിഭാഗത്തിന്റെയും പ്രഭാഷകന്റെയും ശുശ്രൂഷകൾ നൽകുന്നു

 
പാപ്പ പറയുന്നു

ദൈവവചനം നമ്മില്‍ പ്രത്യാശ നിറയ്ക്കുന്നു, വിശ്വാസയാത്രയില്‍ വഴികാട്ടുന്നു

Sathyadeepam

ഞെരിക്കുന്ന ഭാരങ്ങളില്‍ നിന്നു നിങ്ങളെ മോചിപ്പിക്കാനും കടുത്ത ശൈത്യത്തെ ഊഷ്മളമാക്കാനും ദൈനംദിന മടുപ്പിനെ പ്രഭാപൂരിതമാക്കാനും ഇടറുന്ന ചുവടുകള്‍ക്കു പിന്തുണ നല്‍കാനും ദൈവം ആഗ്രഹിക്കുന്നു. തന്റെ വചനത്തിലൂടെയാണു ദൈവം അതു ചെയ്യുന്നത്. നിങ്ങളുടെ ഭയത്തിന്റെ ചാരത്തില്‍ പ്രത്യാശയുടെ കനലുകള്‍ ഊതിത്തെളിക്കാനും ഏകാന്തതയില്‍ പ്രത്യാശ നിറയ്ക്കാനും അവന്റെ വചനം സഹായിക്കും.

സുവിശേഷത്തില്‍ എല്ലാവരും ആവേശം പുലര്‍ത്തുകയും ദൈവവചനത്തില്‍ ആണ്ടുമുങ്ങുകയും വേണം. ദൈവത്തിന്റെ നിത്യനൂതനത്വം നമുക്കു വെളിവാക്കി തരുന്നത് ദൈവവചനമാണ്. അതു നമ്മെ പരസ്‌നേഹത്തിലേയ്ക്കു അക്ഷീണം നയിക്കുന്നു. ദൈവവചനത്തെ സഭയുടെയും അജപാലനപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രത്തില്‍ നമുക്കു പ്രതിഷ്ഠിക്കാം. പെലാജിയനിസത്തില്‍ നിന്നും കാര്‍ക്കശ്യങ്ങളില്‍ നിന്നും നാം ഇതുവഴി വിമോചിതരാകട്ടെ. ദൈവവചനം ശ്രവിക്കാം, അതിനൊപ്പം പ്രാര്‍ത്ഥിക്കാം, അതിനെ പ്രയോഗത്തിലാക്കാം.

(ദൈവവചന ഞായറാഴ്ച ദിവ്യബലിയ്ക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024