സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 6]

Sathyadeepam

ഇസ്രായേല്‍ക്കാര്‍ വിത്ത് വിതച്ച് കഴിയുമ്പോള്‍ അവരെ ആക്രമിച്ചിരുന്നത് ആര് ?

മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും

6:4 അനുസരിച്ച് ഇസ്രായേലിനെതിരെ താവളമടിച്ചത് ആര് ?

മിദിയാന്‍കാര്‍, അമലേക്യര്‍ പൗരസ്ത്യര്‍

ഇസ്രായേല്‍ ജനം മിദിയാന്‍കാര്‍ നിമിത്തം കര്‍ത്താവിനോട് നിലവിളിച്ചപ്പോള്‍ ഇസ്രായേലിന് അവിടുന്ന് അയച്ചത് ആരെ?

ഒരു പ്രവാചകനെ

6:10 ല്‍ നിങ്ങള്‍ വന്ദിക്കരുത് എന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് എന്തിനെപ്പറ്റിയാണ് ?

നിങ്ങള്‍ വസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ

മിദിയാന്‍കാര്‍ കാണാതിരിക്കാന്‍ വേണ്ടി ഗിദേയോന്‍ എവിടെയാണ് ഗോതമ്പ് മെതിച്ചത് ? (6:11)

മുന്തിരിച്ചക്കില്‍

6:12 ല്‍ ഗിദേയോനെ കര്‍ത്താവിന്റെ ദൂതന്‍ വിശേഷിപ്പിക്കുന്നത് എങ്ങനെ ?

ധീരനും ശക്തനുമായ മനുഷ്യാ

ഗിദേയോനെ കര്‍ത്താവ് എന്തിനുവേണ്ടിയാണ് അയച്ചത് ? (6:14)

സര്‍വശക്തിയോടും കൂടെ പോയി ഇസ്രായേലിനെ മിദിയാന്‍കാരുടെ കൈയില്‍നിന്ന് മോചിപ്പിക്കാന്‍

ഒറ്റയാളെയെന്നപ്പോലെ മിദിയാന്‍കാരെ നിഗ്രഹിക്കാന്‍ കര്‍ത്താവ് ഗിദേയോനെ അയച്ചപ്പോള്‍ അവനോട് എന്താണ് വാഗ്ദാനം ചെയ്തത് ?

ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും

ഗിദേയോന്‍ ഓക്കുമരത്തിന്‍ കീഴില്‍ കര്‍ത്താവിന്റെ ദൂതന് കാഴ്ച സമര്‍പ്പിച്ചപ്പോള്‍ ദൂതന്‍ പറഞ്ഞത് എന്ത് ? (6:20)

ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേല്‍ വയ്ക്കുക. ചാറ് അതിന്മേല്‍ ഒഴിക്കുക.

6:28 ല്‍ അതിരാവിലെ പട്ടണവാസികള്‍ ഉണര്‍ന്നപ്പോള്‍ കണ്ടതെന്ത് ?

ബാലിന്റെ യാഗപീഠം തകര്‍ത്തിരിക്കുന്നു. അടുത്തുണ്ടായിരുന്ന അഷേരപ്രതിഷ്ഠ നശിപ്പിച്ചിരിക്കുന്നു. പുതിയതായി പണിത ബലിപീഠത്തില്‍ രണ്ടാമത്തെ കാളയെ അര്‍പ്പിച്ചിരിക്കുന്നു.

'അവന്‍ ദൈവമാണെങ്കില്‍ സ്വയം പോരാടട്ടെ' ആര് ആരെക്കുറിച്ച് പറഞ്ഞു ? (6:31)

യോവാഷ് ബാലിനേക്കുറിച്ച്

മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചു കൂടി ........................... കടന്ന് ജസ്രേല്‍ താഴ്‌വരയില്‍ താവളമടിച്ചു. (6:33)

ജോര്‍ദാന്‍

ഗിദേയോന്‍ ഏതെല്ലാം ഗോത്രങ്ങളിലേക്കാണ് സന്ദേശ വാഹകരെ അയച്ചത് ? (6:35)

മനാസ്സേയേ, ആഷേര്‍, സെബുലൂണ്‍, നഫ്താലി

ഗിദേയോന്‍ ദൈവത്തോടു ചോദിച്ച രണ്ടാമത്തെ അടയാളത്തില്‍ വസ്ത്രം എന്തുകൊണ്ടുള്ളത് ? (6:37)

ആട്ടിന്‍രോമം

അങ്ങനെതന്നെ സംഭവിച്ചു എന്ന് 6:38 ല്‍ പറയുന്നത് എന്ത് ?

കളത്തില്‍ വിരിച്ച ആട്ടിന്‍രോമം കൊണ്ടുള്ള വസ്ത്രത്തില്‍ മഞ്ഞ് കാണപ്പെട്ടു. കളം മുഴുവന്‍ ഉണങ്ങിയുമിരുന്നു.

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024