സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് : No. 16

Sathyadeepam

ക്വിസ് മാസ്റ്റര്‍ : സി. ജീസ് മരിയ FSC

പൗലോസും സഹോദരന്‍ തിമോത്തേയോസും ചേര്‍ന്ന് ആര്‍ക്കാണ് ഈ ലേഖനം എഴുതുന്നത്?

കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധര്‍ക്കും

ക്രിസ്തുവിന്റെ സഹനങ്ങളില്‍ എങ്ങനെ പങ്കുചേരുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

സമൃദ്ധമായി

മരണ ഭയം ഉണ്ടാകത്തക്കവിധം കഠിനമായും ദുസ്സഹമായും പീഢിപ്പിക്കപ്പെട്ടത് എവിടെ വച്ച്?

ഏഷ്യയില്‍

ഒരേ സമയം അതേ എന്നും അല്ല എന്നും പറയാന്‍ മുതിരുന്നതാര്?

ലൗകികമനുഷ്യന്‍

ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ആരാണ്?

ദൈവം

ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അത് ആരുടെ നാമത്തിലാണ് എന്നാണ് പൗലോസ് പറയുന്നത്?

ക്രിസ്തുവിന്റെ നാമത്തില്‍

ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടത് എവിടെ വച്ച്?

ത്രോവാസില്‍

ത്രോവാസില്‍ പൗലോസിന്റെ മനസ്സിന് ഒരു സ്വസ്ഥതയും ലഭിക്കാഞ്ഞത് ആരെ കാണാത്തതുകൊണ്ട്?

തീത്തോസ്

ആരുടെയെല്ലാം ഇടയിലാണ് ഞങ്ങള്‍ ദൈവത്തിന് ക്രിസ്തുവിന്റെ പരിമളമാണ് എന്ന് പൗലോസ് പറയുന്നത്?

രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും

എവിടെ മായം ചേര്‍ത്ത് കച്ചവടം ചെയ്യുന്നവരെ കുറിച്ചാണ് പൗലോസ് 2:17 ല്‍ പറയുന്നത്?

ദൈവവചനം

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]

അഗസ്റ്റീനിയന്‍ ജൂബിലി ക്വിസ് 2024