സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 7]

Sathyadeepam
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

മിദിയാന്‍കാരെ തോല്‍പിക്കാന്‍ അതിരാവിലെ എഴുന്നേറ്റ് ഗിദെയോനും സംഘവും പാളയം അടിച്ചത് എവിടെ? (7:1)

ഹാരോദ് നീരുറവയ്ക്ക് സമീപം

മിദിയാന്റെ താവളം എവിടെയായിരുന്നു? (7:1)

വടക്ക് മോറിയാക്കു ന്നിന്റെ താഴ്‌വരയില്‍

ന്യായാധിപന്മാര്‍ 7:3 ന്റെ ആശയം വരുന്ന വേറൊരു പഴയനിയമ പുസ്തകം ഏത് ?

നിയമാവര്‍ത്തനം 20:8

ഏത് ജലാശയത്തിനരികെവച്ചാണ് ഗിദെയോന്‍ സംഘത്തെ കര്‍ത്താവ് പരിശോധിച്ചത് ? (7:4)

ഹാരോദു നീരുറവ

എത്ര പേരെക്കൊണ്ടാണ് കര്‍ത്താവ് ഇസ്രായേല്‍ ജനത്തെ മിദിയാന്‍കാരില്‍ നിന്ന് വീണ്ടെടുത്തത് ? (7:6)

ഗിദെയോന്റെ നേതൃത്വത്തില്‍ 300 പേരെക്കൊണ്ട്

ഗിദെയോന്റെ മുന്നൂറു പേര് അടങ്ങുന്ന സംഘം ജനത്തില്‍ നിന്ന് ശേഖരിച്ചത് എന്ത് ? (7:7)

കാഹളങ്ങളും ഭരണികളും

ഗിദെയോന്‍ ഭൃത്യന്‍ പൂരായോടുകൂടെ ആരുടെ പുറം താവള ത്തിലേക്കാണ് ഇറങ്ങിച്ചെന്നത് ? (7:11)

ആയുധധാരികളായ ശത്രു ഭടന്മാരുടെ

എന്തുകൊണ്ടാണ് നിങ്ങളുടെ സംഖ്യ അധികമായതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിക്കുന്നില്ല എന്ന് ഗിദെയോനോട് കര്‍ത്താവ് പറഞ്ഞത് ? (7:2)

സ്വന്തം കൈകൊണ്ടു തന്നെ രക്ഷ പ്രാപിച്ചു എന്ന് ഇസ്രായേല്‍ കര്‍ത്താവിന്റെ നേരെ നോക്കി വീമ്പടിച്ചേക്കും

7:14 ല്‍ ഗിദെയോനെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?

ഇസ്രായേല്യനായ യോവാഷിന്റെ പുത്രന്‍ ഗിദെയോന്‍

മോറിയാക്കുന്നിന്റെ താഴ്‌വരയില്‍ വെട്ടുകിളികള്‍ പോലെ അസംഖ്യം ആയിരുന്നത് എന്ത് ? (7:12)

മിദിയാന്‍കാര്‍, അമലേക്യര്‍, പൗരസ്ത്യര്‍ എന്നിവരുടെ കൂട്ടം

മിദിയാന്‍കാരുടെ താവളത്തിലേക്ക് ഉരുണ്ടുരുണ്ടുവന്ന് കൂടാര ത്തെ മേല്‍കീഴായി മറിച്ചത് എന്ത് ? (7:13)

ഒരു ബാര്‍ലിയപ്പം

മിദിയാന്‍ പാളയത്തിന്റെ അതിര്‍ത്തിയിലെത്തി ആദ്യകാഹളം മുഴക്കിയ ഗിദെയോന്‍ സംഘത്തില്‍ എത്ര പേരുണ്ടായിരുന്നു? (7:19)

നൂറു പേര്

തന്റെ കൂട്ടുകാരനെയും സഹയോദ്ധാക്കളെയും വാള്‍കൊണ്ട് വെട്ടാന്‍ മിദിയാന്‍ പാളയത്തിലെ ഭടന്മാരെ പ്രേരിപ്പിച്ചത് ആര് ? (7:22)

കര്‍ത്താവ്

മിദിയാന്‍ പട്ടാളം ................. ലക്ഷ്യമാക്കി ബത്ഷിത്തവരെയും, തബാത്തില്‍ക്കൂടി അബല്‍മേഹോലായുടെ അതിരുവരെയും ഓടി. (7:22)

സെരേറ

മിദിയാനെ പിന്തുടരവേ എഫ്രായിംകാര്‍ പിടികൂടിയ മിദിയാന്‍ പ്രഭുക്കള്‍ ആര് ? (7:25)

ഓറെബ്, സേബ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]