കഥകള്‍ / കവിതകള്‍

അസ്തിത്വം

Sathyadeepam
  • സരസന്‍ എടവനക്കാട്

വേണ്ട വേണ്ട

രാകി രാകി

പൊന്നിന്‍ കട്ടയില്‍

ഉണ്‍മയുണര്‍ത്തേണ്ട

തരിതരിയായ്

അതലിയുവതാം പെണ്‍മയില്‍

ആക്രാന്തക്കര്‍മ്മികളാവേണ്ട!

വേണ്ടയീ വ്യാഖ്യാനങ്ങള്‍

വക്കാണങ്ങളില്‍

തലകുത്തി വീഴും!

അധരിത വ്യായാമങ്ങള്‍

ഒന്നുമേയേശാതെ

വിദൂര താര

ഇരുളിലങ്ങൊളി മിന്നും!

നിഷ്ഫലമുദീരണങ്ങള്‍

ആണത്ത പ്രമത്ത

കോമരപ്പേച്ചുകള്‍

ചോരിവായിലെ

വാള്‍ മിന്നായങ്ങള്‍

വാടിയ ചേമ്പിന്‍താള്‍

ഒരു യുദ്ധം

സ്വപ്നം കാണില്ല!

കാറ്റു പറഞ്ഞ

രഹസ്യമിതാ

പെണ്‍മയെ

ആത്യന്തികതയില്‍

പരാജിതമാക്കാന്‍

ഒരാണ്‍മയ്ക്കുമായിട്ടില്ല

സര്‍വ്വസമാശ്‌ളേഷതയെ

സര്‍വ്വായുധ പാണികളെ

ചിരട്ട കൊട്ടി പേടിപ്പിക്കരുതേ!

ഗല്ലിയേനുസിന്റെ മതസഹിഷ്ണുതാ വിളംബരം

പ്രത്യാശയുടെ രാജകുമാരന്‍

നവംബര്‍ മാസത്തില്‍ ഓര്‍മ്മിക്കാന്‍...

ഉള്ളടക്കം [Content]

വിശുദ്ധ ആന്‍ഡ്രൂ ഡങ്‌ലാക്കും സഹപ്രവര്‍ത്തകരും (1862) : നവംബര്‍ 24