കാര്‍ലോയുടെ ഇടവക പള്ളിയായ Santa Maria Segreta 
CATplus

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [4]

Sathyadeepam
  • ബാലനോവല്‍ [No 3]

  • നെവിന്‍ കളത്തിവീട്ടില്‍

അങ്ങനെ പതിനാലാം വയസില്‍ ഹൈസ്‌കൂള്‍ പഠനത്തിനായി കാര്‍ലോ എത്തിയത് മിലാനിലെ ജെസ്യൂട്ട് വൈദികര്‍ നടത്തിയിരുന്ന കേെശൗേീേ ഘലീില തകകക എന്ന വിദ്യാലയത്തിലായിരുന്നു. കാര്‍ലോയുടെ സൗഹൃദ വലയത്തെക്കുറിച്ച് പറയണ്ടല്ലോ. സ്‌കൂള്‍ ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവിടെ പഠിക്കുന്ന കുട്ടികളെയും പഠിപ്പിക്കുന്ന അധ്യാപകരെയും അനധ്യാപകരായിട്ടുള്ള ജോലിക്കാരെയും എല്ലാം കാര്‍ലോ തന്റെ സ്‌നേഹവലയത്തിലാക്കി കഴിഞ്ഞിരുന്നു.

സ്‌കൂളില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു സങ്കടപ്പെട്ടിരുന്ന കുട്ടികളെ കണ്ടാല്‍ അവരെ സമാധാനിപ്പിക്കാന്‍ കാര്‍ലോ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പഠനത്തിനും സൗഹൃദത്തിനും പുറമെ സ്‌കൂള്‍ പ്രൊജക്ടുകള്‍ക്കും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ലോ മുന്നിട്ടു നിന്നു. സ്‌കൂളുമായുള്ള കാര്‍ലോയുടെ അടുപ്പം കണ്ട് അവിടെയുള്ള ജെസ്യൂട്ടച്ചന്മാര്‍ അത്ഭുതപ്പെട്ടു.

Istituto Leone XIII

സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു വെബ്‌സൈറ്റുവരെ കാര്‍ലോ നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിനുവേണ്ടി മാത്രമല്ല തന്റെ ഇടവക പള്ളിക്കുവേണ്ടിയും കാര്‍ലോ പുതിയ വെബ്‌സൈറ്റ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. തനിക്കു ലഭിച്ചിട്ടുള്ള അറിവുകള്‍ പൊതുനന്മയ്ക്കായി ഉപകരിക്കണം എന്ന മനോഭാവത്തോടെയാണ് കാര്‍ലോ ഇതെല്ലം ചെയ്തത്.

എന്നാല്‍ സ്‌കൂളിലെ എല്ലാ തിരക്കുകള്‍ക്കിടയിലും കാര്‍ലോ തന്റെ പ്രേഷിത പ്രവര്‍ത്തനത്തിനു മുടക്കം വരുത്തിയില്ല. ഒരിക്കല്‍ സ്‌കൂളില്‍ ജെസ്യൂട്ട് വൈദികര്‍ നടത്തിയ സമ്മര്‍ ക്യാമ്പില്‍ കാര്‍ലോയുടെ സഹകരണവും സഹായവും ഒത്തിരിപേരെ അത്ഭുതപ്പെടുത്തി. കാര്‍ലോയുടെ സംഘാടനശേഷിയും നേതൃത്വ പാടവവും പ്രകടമായ ഒരവസരമായിരുന്നു അത്.

അതേപോലെതന്നെ പള്ളിയില്‍ കുട്ടികളെ തൈലാഭിഷേകത്തിനും ആദ്യകുര്‍ബാന സ്വീകരണത്തിനും ഒരുക്കുവാന്‍ സ്വമനസ്സാലെ കാര്‍ലോ തയ്യാറാവുകയും, കാറ്റിക്കിസം പഠിപ്പിക്കുവാന്‍ ഒരുങ്ങുകയും ചെയ്തു. ഇതിനെല്ലാം തന്റെ സ്‌കൂള്‍ ജീവിതം ഒരു തടസ്സമായി കാര്‍ലോയ്ക്കു അനുഭവപ്പെട്ടില്ല. അതുപോലെ തന്നെ താനൊരു ക്രിസ്ത്യാനിയാണെന്നും ക്രിസ്തു തന്റെ പ്രിയ സുഹൃത്താണെന്നും ക്ലാസില്‍ വിളിച്ചുപറയുന്നതില്‍ ഒരു ചമ്മലും കാര്‍ലോ കാണിച്ചില്ല.

അതിനുള്ള ഒരു ഉദാഹരണമായിരുന്നു ഒരിക്കല്‍ ഒരു ജെസ്യൂട്ട് വൈദികന്‍ ക്ലാസിലെ കുട്ടികളെ Community of Christian Life എന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചപ്പോള്‍ കാര്‍ലോ മാത്രമായിരുന്നു കൈ ഉയര്‍ത്തിയത്, അതും രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയാതെ.

അതുപോലെ തന്നെ ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സ്‌നേഹത്തെയും കുറിച്ച് പറയുവാന്‍ ലഭിച്ചിട്ടുള്ള അവസരങ്ങള്‍ ഒന്നും തന്നെ കാര്‍ലോ പാഴാക്കിയിട്ടില്ല.

  • (തുടരും)

ഉത്തരവാദിത്തമുള്ളതുമായ തീരുമാനങ്ങള്‍ക്ക് സിനഡ് ഊന്നല്‍ നല്‍കുന്നു

സഹൃദയ വജ്ര ജൂബിലിക്ക് തുടക്കമായി

സിനഡ്: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഓര്‍മ്മയില്‍ ശ്രവിക്കലും, നിശബ്ദതയും, പ്രാര്‍ത്ഥനയും

AKCC പൂഴിക്കോൽ യൂണിറ്റ് സംഘടിപ്പിച്ച ഒപ്പ്‌ ശേഖരണവും, പ്രതിഷേധ സദസ്സും

കെപ്ലര്‍