CATplus

ഒരു 'കുഞ്ഞു'വിശേഷം

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

Haiii Friends...

FAMILY യെക്കുറിച്ച് കേട്ടിരിക്കുന്ന ഏറ്റവും മനോഹരമായ ഫുള്‍ ഫോം (acronym) ഇങ്ങനെയാണ്...

Father And Mother I Love You...

ഇന്ന് നമ്മള്‍ ഒരു ലോങ്ങ് ട്രിപ്പാണ് പ്ലാന്‍ ചെയ്യുന്നത് ട്ടാ. കുഞ്ഞാവമാര് ഉണ്ടാവാന്‍ ലേറ്റ് ആയ കൊറേം ബൈബിള്‍ ഹോംസിലേക്കാണ്.

INTERSTELLAR മൂഡില്, ബൈബിള്‍ എടുത്തു, കാലവും ദേശവും കടന്നുപോകാന്‍ റെഡിയായിക്കോ...

First Spot... കൊറേം പണ്ട് പണ്ട് ഹെബ്രോണില്‍ ആണേ (B.C. 2020s)... ഉല്പത്തി 17:17 & 18:12... അബ്രാപ്പച്ചനും സാറാമ്മച്ചിയും (in late 90s) ചിരിയോചിരി ആണ്. പക്ഷേ ദൈവം കൊടുത്ത ഗിഫ്റ്റ് ഒരു 'ബമ്പര്‍ ചിരി'യായ ഇസഹാക്കിനെയും.

Second Spot... Continuation ആണേ... ഇസഹാക്കിച്ചായന്‍ റബേക്കയെ ലേറ്റ് ആയിട്ടാണ് കെട്ടുന്നത്. ഉല്പത്തി 25:20-21... പക്ഷെ ദൈവം ഗിഫ്റ്റ് കൊടുത്തത് ട്വിന്‍സിനെയും, യാക്കോബും ഏസാവും.

Third Spot... Continuation തന്നെ. യാക്കോബിന്റേം റാഹേലിന്റേം അവസ്ഥ ഒത്തിരി ആയിട്ടും കുഞ്ഞാവ ഉണ്ടാവുന്നില്ലെന്നായിരുന്നു. ഉല്പത്തി 29:31... ലേറ്റ് ആയാലെന്താ! ദൈവം കൊടുത്ത ഗിഫ്റ്റ് അവരെയൊക്കെ ദുരന്തത്തില്‍നിന്ന് രക്ഷിക്കേണ്ട ജോസഫിനേം.

Fourth Spot... ബേത്‌ലഹേമില്‍. ഏറെക്കുറെ B.C. 1300s. നവോമിയമ്മാമ്മക്കും റൂത്തിനും ബോവാസിനും ദൈവം ഗിഫ്റ്റ് ആയി കൊടുത്തത് അവന്റെ വിശ്വസ്ത കാര്യസ്ഥനായ ഓബദിനേം.

Fifth Spot... സോറായിലാണ് സംഭവം. ഏറെക്കുറെ B.C. 1200s. ന്യായാധിപന്‍മാര്‍ 13:3. മനോവയ്ക്കും ഭാര്യക്കും മക്കളില്ലായിരുന്നു. പക്ഷെ ദൈവം ഗിഫ്റ്റ് കൊടുത്തത് Taller Stronger Sharper ആയ സാംസണെയും.

Sixth Spot... റാമായില്‍. ഏറെക്കുറെ B.C. 1000s. 1 സാമുവല്‍ 1:67. ഹന്നാമ്മ so sad ആണെ... മക്കളില്ലാത്തതുകൊണ്ടുള്ള കളിയാക്കലുകള്‍ ആയിരുന്നു Painful. പക്ഷെ ദൈവം ഗിഫ്റ്റ് ആയി കൊടുത്തത് പ്രവാചകനും ന്യായാധിപനുമായ സാമുവലിനെയും.

Seventh Spot... ഷൂനേമില്‍. ഏറെക്കുറെ B.C. 800s. 2 രാജാക്കന്മാര്‍ 4:14. ഷൂനേംകാരിക്കും ഗിഫ്റ്റ് ആയി കുഞ്ഞാവ.

Eighth Spot... ഐന്‍ കരേമില്‍. ഏറെക്കുറെ B.C. 40s. സഖറിയാക്കും എലിസബത്തിനും ദൈവം ഗിഫ്റ്റ് ആയി കൊടുക്കുന്നത് ഈശോയ്ക്കു വഴി ഒരുക്കാന്‍ വന്ന ഏറെക്കുറെ കളിപ്പനായ യോഹന്നാനേം.

അതുകൊണ്ട്... ദേ ഈ 2024 ലും ഇനി അങ്ങോട്ടും ദൈവം ഗിഫ്റ്റ് ആയി കുഞ്ഞാവയില്ലാതെ വിഷമിക്കുന്നവര്‍ക്കു കാത്തിരിക്കാനുള്ള ക്ഷമയും പ്രാര്‍ത്ഥിക്കാനുള്ള മനസും പരസ്പരം ആശ്വസിപ്പിക്കാനുള്ള (1 സാമുവല്‍ 1:8) കൃപയും കൊടുക്കാന്‍ പ്രാര്‍ത്ഥിച്ചാലോ കൂട്ടുകാരെ...

പപ്പയ്ക്കും മമ്മിക്കും ഒരുമ്മ കൊടുത്തു വചനം പഠിച്ച് ഒരു ഇന്റര്‍വെല്‍ എടുത്താലോ...

  • 'ദൈവത്തിന് ഒന്നും അസാധ്യമല്ല'

    (ലൂക്കാ 1:37)

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു