ഫാ. ജോര്‍ജ് തേലേക്കാട്ട്
എന്ത് പഠിപ്പിക്കണമെന്ന് അധ്യാപകര്‍ക്ക് നല്ല നിശ്ചയം വേണം. എങ്കില്‍ മാത്രമാണ് ഫലപ്രദമായ ആശയവിനിമയം നടക്കുകയുള്ളൂ. ഈശോയ്ക്ക് അതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
'മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്' (ലൂക്കാ 4,43-44) എന്നുള്ള ഈശോയുടെ വചനം അതാണ് സൂചിപ്പിക്കുന്നത്.
ദൈവരാജ്യമായിരുന്നു ഈശോയുടെ പ്രഘോഷണവിഷയം. അതിനുവേണ്ടി നിരവധി സങ്കേതങ്ങള്‍ ഈശോ ഉപയോഗിച്ചു.
പാഠഭാഗത്തെ കുറിച്ചുള്ള ആഴമായ അറിവും ബോധ്യവും അധ്യാപനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നേടിയെടുക്കാനുള്ള കഠിനമായ പരിശ്രമവും പ്രയത്‌നവും ഈശോയെപ്പോലെ എല്ലാ അധ്യാപകര്‍ക്കും ഉണ്ടാകണം.