CATplus

കഥ പറച്ചില്‍

Jesus Teaching Skills - No. 3

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

Story Telling Method

കഥ പറച്ചിലിലൂടെ പഠനം എളുപ്പമാക്കുന്ന രീതി വളരെ പ്രസക്തമാണ്. ചിലര്‍ കഥ പറയുന്നതു കേട്ടിരിക്കാന്‍തന്നെ നല്ല രസമാണ്. യേശു പഠിപ്പിച്ചിരുന്നത് കുറെയധികം കഥകളിലൂടെയാണ്. ഉപമകളെന്നാണ് അവ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല (മത്തായി 13:34) എന്ന സാക്ഷ്യം തന്നെ ഈശോയുടെ കഥ പറച്ചിലിന്റെ പ്രാധാന്യം എടുത്തു പറയുന്നു. 40 ഓളം ഉപമകള്‍ സുവിശേഷങ്ങളില്‍ നമ്മള്‍ വായിക്കുന്നുണ്ട്. വി. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം ഉപമകള്‍ക്കുവേണ്ടി മാത്രം മാറ്റിവച്ചിരിക്കുന്നതാണ്. തന്റെ കേള്‍വിക്കാര്‍ക്ക് പരിചയമുള്ള കഥാപരിസരങ്ങളില്‍ നിന്ന് കഥകള്‍ നെയ്‌തെടുക്കാനും അവ മനുഷ്യമനസ്സുകളിലേക്ക് നിഷ്പ്രയാസം എത്തിക്കാനും ഈശോയ്ക്ക് എളുപ്പത്തില്‍ സാധിച്ചിരുന്നു.

മതേതരലോകം ഈശോയുടെ പഠനങ്ങള്‍ കൂടുതലായി മനസ്സിലാക്കുന്നത് ഈശോയുടെ ഉപമകള്‍വഴി തന്നെയാണ്. നല്ല സമരിയാക്കാരന്റെ ഉപമയും ധൂര്‍ത്തപുത്രന്റെ ഉപമയും ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ഉപമകളിലൂടെ വളരെ ഫലദായകമായി പഠിപ്പിക്കാനും അതുവഴി കേള്‍വിക്കാരുടെ ജീവിതത്തില്‍ മാറ്റം വരുത്താനും ഈശോയ്ക്ക് സാധിച്ചിരുന്നു. ആധുനികലോകത്തിലെ അധ്യയനരംഗത്തും കഥപറച്ചില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് സാധിക്കട്ടെ.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു