ഗുരുക്കന്മാര്‍ നല്ല നേതൃത്വഗുണമുള്ളവരായിരിക്കണം. തന്റെ ശിഷ്യഗണത്തെ പ്രചോദിപ്പിച്ച് മുന്നോട്ടു നയിക്കാന്‍ ഗുരുക്കന്മാര്‍ക്ക് സാധിക്കണം. തന്നെ അനുഗമിച്ചിരുന്നവരെ പ്രചോദിപ്പിക്കാന്‍ ഈശോയ്ക്ക് സാധിച്ചിരുന്നു.
നേതൃത്വഗുണമുള്ള ഗുരുക്കന്മാരെ അനുഗമിക്കാന്‍ എപ്പോഴും ശിഷ്യഗണങ്ങളുണ്ടാകും. 12 അപ്പസ്‌തോലന്മാര്‍ (മര്‍ക്കോസ് 3:16-19) കൂടാതെ ഈശോയ്ക്ക് വേറെയും ശിഷ്യന്മാരുണ്ടായിരുന്നു. 72 ശിഷ്യരും (ലൂക്കാ 10:1) ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകളും (ലൂക്കാ 8:13) ഈശോയെ അനുഗമിച്ച ജനങ്ങളും (മര്‍ക്കോസ് 3:7) ഇക്കാര്യം സ്ഥിരീകരിക്കുന്നു.
'ഞാന്‍ നല്ല ഇടയനാണ്' (യോഹന്നാന്‍ 10:14) എന്നുള്ള ഈശോയുടെ വചനം ഒരു നല്ല നേതാവിന്റേതാണ്. ചേര്‍ത്തുപിടിക്കുന്ന ഒരു നേതാവിന് മാത്രമേ ആടുകളുടെ ഇടയനെന്ന് സ്വയം വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ.
ശിഷ്യഗണത്തെ നേതൃത്വഗുണത്തോടെ പ്രചോദിപ്പിക്കാന്‍ ഈശോയ്ക്ക് കഴിഞ്ഞതുപോലെ എല്ലാ ഗുരുക്കന്മാരും നേതൃത്വമികവ് പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം.