CATplus

സ്വര്‍ഗത്തിലേക്കുള്ള വഴി

Sathyadeepam
  • ഫാ. ജെന്‍സ് പാലച്ചുവട്ടില്‍

  • മാമ്മോദീസ

ജന്മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും മോചിച്ച് നമ്മെ ക്രിസ്ത്യാനികളും ദൈവത്തിന്റെ മക്കളും സ്വര്‍ഗത്തിനവകാശികളും ആക്കുന്ന കൂദാശ

  • സ്ഥൈര്യലേപനം

പരിശുദ്ധാരൂപിയെ നമുക്ക് നല്കി നന്മയില്‍ ഉറച്ചുനില്‍ക്കാന്‍ നമ്മെ ശക്തരാക്കുന്ന കൂദാശ

  • വിശുദ്ധ കുര്‍ബാന

അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപങ്ങളില്‍ നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും ഉള്‍ക്കൊള്ളുന്ന കൂദാശ

  • കുമ്പസാരം

ജ്ഞാനസ്‌നാനം സ്വീകരിച്ചശേഷം ചെയ്തിട്ടുള്ള പാപങ്ങളില്‍ നിന്നു നമുക്കു മോചനം നല്കുന്ന കൂദാശ

  • രോഗീലേപനം

ഗൗരവതരമായ രോഗത്തില്‍ രോഗിയുടെ ആത്മാവിനു നന്മ നല്കുന്നതും, ആത്മാവിനുപകരിക്കുന്നതുപോലെ അയാളുടെ ശരീരത്തിനു സുഖം കൊടുക്കുന്നതുമായ കൂദാശ

  • തിരുപ്പട്ടം

മെത്രാന്മാരെയും വൈദികരെയും തിരുസഭയിലെ മറ്റു ശുശ്രൂഷകരെയും അതതു പദവിയിലേക്കുയര്‍ത്തി ശ്ലൈഹിക അധികാരവും ദൈവവരപ്രസാദവും അവര്‍ക്കു നല്കുന്ന കൂദാശ

  • വിവാഹം

പുരുഷനും സ്ത്രീയും തമ്മില്‍ വിശുദ്ധവും മരണം വരെ പിരിഞ്ഞു പോകാത്തതുമായ ഐക്യത്തെ ഉളവാക്കുന്നതും, പരസ്പരം നിര്‍മ്മലമായി സ്‌നേഹിക്കുന്നതിനും മക്കളെ നല്ല ക്രിസ്ത്യാനികളായി വളര്‍ത്തുന്നതിനും വേണ്ട ദൈവവരപ്രസാദം അവര്‍ക്കു നല്കുന്നതുമായ കൂദാശ.

  • സ്വര്‍ഗം

സത്യദീപം ലോഗോസ് ക്വിസ് 2024 [113]

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

വിന്‍സെന്‍ഷ്യന്‍ തയ്യല്‍കേന്ദ്രം വാര്‍ഷികം നടത്തി

അങ്കമാലി മേരിമാത പ്രൊവിൻസിൽ ജൂബിലേറിയന്മാർക്ക് ആദരം

സത്യദീപം ലോഗോസ് ക്വിസ് 2024 [112]