അമൃതം സംഭാരവിതരണ പദ്ധതിക്ക് തുടക്കമായി 

അമൃതം സംഭാരവിതരണ പദ്ധതിക്ക് തുടക്കമായി 

ഫോട്ടോ: അമൃതം സംഭാരവിതരണ പദ്ധതിയുടെ ഉദ്‌ഘാടനം സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം നിർവഹിക്കുന്നു.  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  അസ്‌ലാം,  ഫാ. ആൻസിൽ മയ്പ്പാൻ എന്നിവർ സമീപം.

പൊരിവെയിലത്ത് നഗരതെരുവുകളിൽ ഗതാഗതനിയന്ത്രണം നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സംഭാരം വിതരണം ചെയ്യുന്ന അമൃതം പദ്ധതി സിറ്റി പൊലീസ് കമ്മീഷണർ  നാഗരാജു ചക്കിലം ഐ.പി.എസ്    ഉദ്‌ഘാടനം ചെയ്തു. . സമൂഹത്തിന്റെ സുരക്ഷിതത്വം ഏറ്റെടുത്തിരിക്കുന്നവരുടെ ആരോഗ്യ സുരക്ഷ  ഉറപ്പാക്കാനുള്ള നടപടിയാണ് അമൃതം സംഭാരവിതരണ പദ്ധതിയെന്ന്   കമ്മീഷണർ അഭിപ്രായപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാസ്കുകളുടെ വിതരണോദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. കൊച്ചി സിറ്റി  പൊലീസ് , എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ സഹകരണത്തോടെയാണ്  അമൃതം പദ്ധതി നടപ്പാക്കുന്നത്. മാധവ ഫാർമസി ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ  സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ആമുഖപ്രസംഗം നടത്തി. ലോകജലദിനത്തിൽ ജലത്തിന്റെ മൂല്യത്തെക്കുറിച്ച് ഓര്മപ്പെടുത്തുന്നതിനും ദാഹജലം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, മിൽമ മാർക്കറ്റിങ് ഓഫീസർ അസ്‌ലാം , പോലീസ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org