ആന്ധ്രയില്‍ ആരാധനാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം

കോവിഡ് 19 ന്‍റെ ദുരിതാവസ്ഥയില്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ അറിയിച്ചു. ജില്ലാ കളക്ടര്‍മാരും മുസ്ലിം മതനേതാക്കന്മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റംസാന്‍ മാസത്തില്‍ മോസ്ക്കുകളിലെ പ്രാര്‍ത്ഥനകള്‍ ഉപേക്ഷിച്ചു ഭവനത്തില്‍ അത് നിര്‍വഹിക്കണമെന്ന തന്‍റെ അഭ്യര്‍ത്ഥന മാനിച്ചതിന് മുഖ്യമന്ത്രി മതനേതാക്കളോട് നന്ദിപറഞ്ഞു.

കൊവിഡ് ദുരന്തത്തില്‍ സംസ്ഥാനം റവന്യൂ വരുമാന നഷ്ടത്തില്‍ ആണെങ്കിലും 5000 രൂപ വീതം ആരാധനാലയങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ഇത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം നല്‍കുമെന്നും പ്രതിമാസം മൂന്നു തവണകളില്‍ റേഷന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org