ജര്‍മന്‍ കര്‍ദി. റൈനര്‍ വോള്‍ക്കി അങ്കമാലി കിഴക്കെ പള്ളി സന്ദര്‍ശിച്ചു

ജര്‍മന്‍ കര്‍ദി. റൈനര്‍ വോള്‍ക്കി അങ്കമാലി കിഴക്കെ പള്ളി സന്ദര്‍ശിച്ചു

അങ്കമാലി: ജര്‍മനിയിലെ കോളോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദി. റൈനര്‍ മരിയ വോള്‍ക്കി ചരിത്രമുറങ്ങുന്ന മാര്‍ അബ്രാഹമിന്‍റെ കബറിടപള്ളിയായ കിഴക്കേപള്ളി സന്ദര്‍ശിച്ചു. കര്‍ദി. ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുര യ്ക്കല്‍ എന്നിവര്‍ കര്‍ദിനാള്‍ വോള്‍ക്കിയൊടൊപ്പമുണ്ടായിരുന്നു. മദര്‍ ലിസാ മേരി, കൈക്കാരന്മാര്‍ മാത്തച്ചന്‍ മേനാച്ചേരി, ജോസഫ് പുത്തന്‍പുരയ്ക്കല്‍, വൈസ് ചെയര്‍മാന്‍ നൈജോ വര്‍ഗീസ് എന്നിവര്‍ കര്‍ദിനാള്‍ വോള്‍ക്കിയേയും അദ്ദേഹത്തെ അനുഗമിച്ച ജര്‍മന്‍കാരായ റുഡോള്‍ഫ്, അമ്മാന്‍ എന്നിവരെയും ബൊക്കെ നല്‍കി സ്വീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങള്‍ മാര്‍ട്ടിന്‍ ബി മുണ്ടാടന്‍, സജിത വര്‍ഗീസ്, മാര്‍ട്ടിന്‍ പണ്ടേക്കാട്ട്, പ്രവിത മാര്‍ട്ടിന്‍ എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ കര്‍ദിനാള്‍ വോള്‍ക്കിയെ സ്വാഗതം ചെയ്യുകയും കിഴക്കെപള്ളിയുടെ ചരിത്രവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചരിത്രവും അടങ്ങുന്ന പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org