ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഘടകങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത് -ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഘടകങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത് -ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ

നിയമവും നീതിയും നിലനില്‍ക്കണമെന്നും ഭാരതത്തിന്‍റെ ഭരണഘടന എന്നും പുലരണമെന്നും കല്‍ക്കട്ട ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ അഭിപ്രായപ്പെട്ടു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അത് അങ്ങേയറ്റം അപലപനീയമാമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. ഇന്ന് ആള്‍ക്കൂട്ടാതിക്രമങ്ങളുടെയും ഭീഷണികളുടെയും സംഭവങ്ങള്‍ നാം കാണുന്നുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തികളെയോ ചൂണ്ടിക്കാണിക്കാന്‍ ഞാനില്ല. എന്നാല്‍ നിയമവാഴ്ചയും ഭരണഘടനയും നിലനില്‍ക്കണം – ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ പറഞ്ഞു.

ബംഗാളിനെ സംബന്ധിച്ചു മതസൗഹാര്‍ദം നിലനിന്നു പോരുന്ന സംസ്ഥാനമാണ്. എല്ലാ മതസ്ഥരും സമാധാനത്തിലും സൗഹാര്‍ദ്ദതയിലും കഴിയുന്നു. എന്നാല്‍ ഈ തുല്യത ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതു പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാ മതങ്ങളെയും തുല്യതയോടെ കാണുന്ന വ്യക്തിയാണ്. ക്രൈസ്തവ മതത്തെ മാത്രമല്ല, എല്ലാ മതങ്ങളെയും അവര്‍ പിന്തുണയ്ക്കുന്നുണ്ട്. വിമര്‍ശനാത്മകമായ അഭിപ്രായം പറയാന്‍ ധൈര്യമുള്ള വ്യക്തിയാണവര്‍. ജാര്‍ഘണ്ടില്‍ ഒരു ശിശുവിന്‍റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വി. മദര്‍ തെരേസയുടെ ഉപവിയുടെ സഹോദരിമാര്‍ക്കു പിന്തുണയുമായി ആദ്യം പ്രതികരിച്ച രാഷ്ട്രീയ നേതാവാണ് മമത ബാനര്‍ജി. പ്രതിസന്ധി ഘട്ടത്തില്‍ എന്നും അവര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട് — ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org