ക്രൈസ്തവര്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രചാരകരാകണം – ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി

ക്രൈസ്തവര്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രചാരകരാകണം – ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി

Published on

ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രചാരകരായി യേശുവിന്‍റെ സ്നേഹസന്ദേശം ലോകം മുഴുവനിലും പ്രസരിപ്പിക്കണമെന്ന് ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു. വാസ്ക്കോയിലെ സെന്‍റ് ആന്‍ഡ്രു ദേവാലയത്തിന്‍റെ 450-ാം വാര്‍ഷികങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. യേശുവിന്‍റെയും വിശുദ്ധ ആന്‍ഡ്രൂസിന്‍റെയും മഹത്തായ മാതൃകകള്‍ വിശ്വാസികള്‍ പിന്തുടരണമെന്ന് ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി അനുസ്മരിപ്പിച്ചു. മാമ്മോദീസ എന്ന മഹാദാനത്തിലൂടെ വിശ്വാസം സ്വീകരിച്ച നാം ക്രിസ്തുവിന്‍റെ ജീവിക്കുന്ന മാതൃകകളാകണം. ക്രിസ്തുവിന്‍റെ ശിഷ്യരായി അവിടുന്ന് നമ്മെ തിരഞ്ഞെടുത്തിരിക്കുകയാണ്. അവിടുത്തെ സത്യത്തിന്‍റെ പാതയില്‍ സഞ്ചരിക്കാന്‍ നാം പരിശ്രമിക്കണം. സമൂഹത്തില്‍ സാഹോദര്യം വളര്‍ത്താനും സൗഹാര്‍ദ്ദത്തിലും സ്നേഹത്തിലും ജീവിക്കാനും നാം തയ്യാറാകണം. ഐക്യമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അതിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കണമെന്നും ആര്‍ച്ചുബിഷപ് ഉദ്ബോധിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org