കുടുംബ, അയല്‍പക്ക, സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തണം – ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി

കുടുംബബന്ധങ്ങളും അയല്‍പക്ക, സാമൂഹിക ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളില്‍ എല്ലാവരും വ്യാപൃതരാകണമെന്ന് ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി അഭിപ്രായപ്പെട്ടു. ദൈവവുമായും കുടുംബങ്ങളുമായും സമൂഹവുമായും പുതിയ ശൈലിയില്‍ ബന്ധങ്ങള്‍ ആവിഷ്ക്കരിച്ചവനായിരുന്നു യേശു – ലോക മാധ്യമദിനത്തില്‍ പനാജിയിലെ സെന്‍റ് സ്റ്റീഫന്‍സ് ദേവായത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്.

കുടുംബത്തില്‍ ദൃഡമായ ബന്ധങ്ങളില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണു നാം. നമ്മുടെ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ അയല്‍പക്കങ്ങളിലെ രോഗികളോടും വേദനിക്കുന്നവരോടും തുറവിയുള്ളവരും സഹായമനസ്ഥിതിയുള്ള വരുമായി നാം മാറുകയാണ് — ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി പറഞ്ഞു.

യേശുക്രിസ്തുവിന്‍റെ പിന്‍ഗാമികളെന്ന വിധത്തില്‍ സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവരാണു നാം. കുടുംബ ബന്ധങ്ങളില്‍ ആഴപ്പെട്ടു നാം ജീവിക്കുമ്പോള്‍ നമ്മുടെ ക്രൈസ്തവ ജീവിതവും സാമൂഹിക ജീവിതവും ഫലദായകമായിത്തീരുമെന്നും ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org