ഭിന്നശേഷിക്കാര്‍ക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളുമായി എറണാകുളം-അങ്കമാലി അതിരൂപത

ഭിന്നശേഷിക്കാര്‍ക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളുമായി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം ക്ലാസ്സുകള്‍ ആരംഭിച്ചു. "ഡോ മൂസ് കാറ്റ്" എന്ന പേരില്‍ വിശ്വാസ പരിശീലന രംഗത്ത് ആദ്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ അതിരൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെ പുതിയ കാല്‍വയ്പ്പാണ് "അനുഗ്രഹീതന്‍" എന്നു പേരു നല്‍കിയിരിക്കുന്ന ഈ സംരംഭം. ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദൈവദത്തമായ നിരവധി കഴിവുകളാല്‍ അനുഗ്രഹീതമായ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അടിസ്ഥാന നമസ്‌ക്കാരങ്ങളും പ്രാര്‍ത്ഥനകളും ബൈബിള്‍ സംഭവങ്ങളും ഗുണപാഠകഥകളും മറ്റും പഠിപ്പിക്കുന്നതിനു സഹായകമായ Sign Language ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, അസി. ഡയറക്ടര്‍ ഫാ. ഡിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കും. സി. അഭയ, സി. സിമിത, സി. ക്ലരീന, സി. ഷൈനി, സി. ഫിന്‍സിറ്റ, സി. ജീസ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിശ്വാസ പരിശീലന കേന്ദ്രം പുതിയതായി ആരംഭിക്കുന്ന മീഡിയ കാറ്റക്കെറ്റില്‍ മിനിസ്ട്രി (എം.സി.എം) എന്ന യു ട്യൂബ് ചാനലില്‍ ഈ ക്ലാസ്സുകള്‍ ലഭിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org