പാക് വനിതയ്ക്ക് അഭയം നല്‍കാമെന്ന് ഇറ്റലി

പാക് വനിതയ്ക്ക് അഭയം നല്‍കാമെന്ന് ഇറ്റലി

പാക്കിസ്ഥാനില്‍ ജീവാപായ ഭീഷണി നേരിടുന്ന ക്രൈസ്തവവനിത ആസ്യ ബിബിക്കും കുടുംബത്തിനും അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഇറ്റലി അറിയിച്ചു. മതദൂഷണക്കുറ്റത്തിന്‍റെ പേരില്‍ വധശിക്ഷ വിധിക്കപ്പെട്ടു 9 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ആസ്യയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. പക്ഷേ ആ വിധി നടപ്പാക്കുന്ന തിനെതിരെ പാക്കിസ്ഥാനില്‍ മുസ്ലീം സംഘടനകള്‍ വലിയ പ്രക്ഷോഭം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും വിദേശരാജ്യത്തേയ്ക്ക് അഭയാര്‍ത്ഥികളായി പോകാന്‍ സഹായിക്കണമെന്ന് ആസ്യയും കുടുംബവും അഭ്യര്‍ത്ഥിക്കുന്നത്.

ആസ്യയ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ ഇതിനകം ഭീഷണികളെ തുടര്‍ന്ന് നെതര്‍ലന്‍ഡ്സിലേയ്ക്കു താമസം മാറ്റിക്കഴിഞ്ഞു. അദ്ദേഹം ഇംഗ്ലണ്ടിലാണ് സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ആസ്യയുടെയും കുടുംബത്തിന്‍റേയും അഭ്യര്‍ത്ഥന ബ്രിട്ടന്‍ നിരാകരിച്ചു. ആസ്യയുടെ വരവ് ബ്രിട്ടനില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് അവരുടെ ഭയം. പാക്കിസ്ഥാനു പുറത്ത് ഏറ്റവുമധികം പാക്കിസ്ഥാന്‍ സ്വദേശികള്‍ പ്രവാസികളായി കഴിയുന്ന രാജ്യമാണു ബ്രിട്ടന്‍. ഏകദേശം പത്തു ലക്ഷം പാക്കിസ്ഥാനികള്‍ ബ്രിട്ടനിലുണ്ടെന്നാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org