ആഗസ്റ്റ് 10 കേരളസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുന്നു

ആഗസ്റ്റ് 10 കേരളസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുന്നു

കൊച്ചി: രാജ്യത്ത് എം.ടിപി. നിയമം നടപ്പാക്കിയതിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു. 1971-ലാണ് ഈ നിയമം നിലവില്‍വന്നത്. പിന്നീടത് പരിഷ്‌കരിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഭാരത കത്തോലിക്കാ സഭയില്‍ കറുത്ത ദിനമായി ആചരിക്കുവാനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള സഭയുടെ ജീവന്റെ സംരക്ഷണ ദിനാചരണ പ്രവര്‍ ത്തനങ്ങള്‍ക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്റെയും പ്രോ-ലൈഫ് സമിതിയുടെയും ചെയര്‍മാനായ ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ല ശ്ശേരി, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയ പ്പുരയ്ക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സി മേതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ്ജ് എഫ്. സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേരള സഭയിലെ 32 രൂപതകളിലെയും കുടുംബ പ്രേഷിതത്വ വിഭാഗമാണ് പ്രോ-ലൈഫ് സമിതികളുടെ സഹകര ണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 3 മുതല്‍ 15 വരെയുള്ള ദിവസങ്ങള്‍ പ്രാര്‍ ത്ഥനാ ദിനങ്ങളായിരിക്കും. രൂപതകള്‍ ആഗസ്റ്റ് 8 മുതല്‍ പ്രാര്‍ത്ഥനാവാരം ആചരിക്കും. വ്യക്തികളും/കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപ വാസ പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കും.

ഭ്രൂണഹത്യയ്ക്ക് എതിരെ കൂട്ടായ്മ, വിവിധ മാധ്യ മ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. കൂടു തല്‍ മക്കളെ സ്വീകരിക്കുന്ന കുടുംബത്തെ പിന്തുണ യ്ക്കുന്ന നയം, കര്‍മ്മപരിപാടികള്‍ എന്നിവ നില വില്‍ എല്ലാ രൂപതകളിലും ഉണ്ട്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകര ണത്തോടെ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ആസൂത്ര ണം ചെയ്യും. വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം ഇടവക-രൂപത തലങ്ങളില്‍ തുടരും. 'ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം' എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ മുഖ്യ സന്ദേശം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org