ഓണ്‍ലൈന്‍ വിദ്വേഷ പ്രചാരണത്തിനെതിരെ ആസ്ത്രേലിയന്‍ സഭ

ഇന്‍റര്‍നെറ്റ് തലത്തില്‍ ഉണ്ടാകുന്ന വിദ്വേഷത്തിനും വിഭാഗീയതയ്ക്കും ചൂഷണത്തിനുമെതിരെ ജാഗ്രത പാലിക്കണമെന്നു ആസ്ത്രേലിയന്‍ മെത്രാന്‍ സംഘം ആവശ്യരപ്പെട്ടു. ഡിജിറ്റല്‍ ലോകത്തെ ശരിയായ മാനവസമാഗമങ്ങള്‍ക്കുള്ള ഇടമാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കണം. ആശയവിനിമയം, ജോലി, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയവയെയെല്ലാം ഇന്‍റര്‍നെറ്റ് മാറ്റിമറിച്ചതെങ്ങനെ എന്നു വിചിന്തനം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണം. കൂടുതല്‍ സാഹോദര്യമുള്ള ഒരു ഡിജിറ്റല്‍ ലോകത്തിന്‍റെ സൃഷ്ടിക്കായി എന്തു ചെയ്യാനാകും എന്നു ചിന്തിക്കണം. ഡിജിറ്റല്‍ ലോകത്ത് സജീവമായ പൗരത്വം എല്ലാവര്‍ക്കുമുണ്ടാകണം. കാരണം ഇവിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ സാങ്കേതികവിദ്യാപരമല്ല, മറിച്ച് ധാര്‍മ്മികമാണ്. ഓണ്‍ലൈനില്‍ നാമെങ്ങിനെ പെരുമാറണം എന്നു നമുക്കു തീരുമാനിക്കാം. ഓണ്‍ലൈന്‍ ലോകത്തെ നമുക്കു സംഘാതമായി രൂപപ്പെടുത്താം. കൂടുതല്‍ നീതിനിഷ്ഠവും സ്നേഹപൂര്‍ണവുമായ ഓണ്‍ലൈന്‍ അയല്‍ക്കൂട്ടം പടുത്തുയര്‍ത്താം – മെത്രാന്‍ സംഘം പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org