ബാംഗ്ലൂരില്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ചു

Published on

ബാംഗ്ലൂര്‍ അതിരൂപതയില്‍ പെട്ട കെങ്കേരി സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയത്തില്‍ കടന്ന അക്രമികള്‍ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തികളും തിരുവസ്ത്രങ്ങളും വലിച്ചെറിഞ്ഞു. തിരുസ്വരൂപങ്ങള്‍ തട്ടിമറിച്ചിട്ട നിലയിലാണ്. മോഷണശ്രമമല്ലെന്നാണ് പ്രാഥമിക നിഗമനം. വികാരി ഫാ. സതീഷിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളിയുടെ പിന്‍ഭാഗത്തെ വാതിലിലൂടെ ഒരാള്‍ അകത്തുകടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതിക്രമത്തില്‍ ബാംഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ അപലപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org