സിസ്റ്റൈന്‍ ചാപ്പലിലെ ജ്ഞാനസ്‌നാനം റദ്ദാക്കി

സിസ്റ്റൈന്‍ ചാപ്പലിലെ ജ്ഞാനസ്‌നാനം റദ്ദാക്കി

ഉണ്ണീശോയുടെ ജ്ഞാനസ്‌നാനനാളില്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പ കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്‌നാനം നല്‍കുന്ന പതിവ് ഇപ്രാവശ്യം ഉപേക്ഷിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദനഹാ തിരുനാള്‍ ദിനത്തില്‍ സിസ്റ്റൈന്‍ ചാപ്പലില്‍ കുഞ്ഞുങ്ങള്‍ ക്കു മാര്‍പാപ്പ ജ്ഞാനസ്‌നാനം നല്‍കുന്ന പതിവ് ആരംഭിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. കഴിഞ്ഞ വര്‍ഷം ഇതനുസരിച്ച് 32 കുഞ്ഞുങ്ങളള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ജ്ഞാനസ്‌നാനം നല്‍കിയിരുന്നു. പള്ളിയില്‍ കുഞ്ഞുങ്ങള്‍ കരയുന്നതിനെ കുറിച്ച് മാതാപിതാക്കള്‍ ആകുലപ്പെടേണ്ടതില്ലെന്നും ആ കരച്ചില്‍ മനോഹരമായ സുവിശേഷപ്രസംഗമാണെന്നും മാര്‍പാപ്പ അന്നു പറഞ്ഞതു വാര്‍ത്തയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org