വിദ്യാഭ്യാസംകൊണ്ടും പരിശീലനംകൊണ്ടും ശാക്തീകരിക്കപ്പെടുക: ജസ്റ്റീസ് ആന്റണി ഡൊമിനിക്

വിദ്യാഭ്യാസംകൊണ്ടും പരിശീലനംകൊണ്ടും ശാക്തീകരിക്കപ്പെടുക: ജസ്റ്റീസ് ആന്റണി ഡൊമിനിക്

ഫോട്ടോ അടിക്കുറിപ്പ്: കെസിബിസി എസ്‌സി/എസ്റ്റി/ബിസി കമ്മീഷന്‍ പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ജസ്റ്റീസ് ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്യുന്നു. ജിബിന്‍ ജോണി, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ജെയിംസ് ഇലവുങ്കല്‍, ത്രേസ്യാമ്മ ജോസഫ്, ഫാ. ഷാജ് കുമാര്‍ എന്നിവര്‍ സമീപം.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിനും മുഖ്യധാരയില്‍ എത്തിക്കുന്നതിനും വ്യക്തമായ പരിശീലനം ആവശ്യമാണെന്ന് ജസ്റ്റീസ് ആന്റണി ഡൊമനിക് ഉദ്‌ബോധിപ്പിച്ചു. കെസിബിസി എസ്‌സി/എസ്റ്റി/ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ പിഒസിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആലപ്പുഴ രൂപത അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷ പ്രസംഗത്തില്‍ അടിസ്ഥാന സമൂഹത്തെ സംരക്ഷിക്കുന്നതിനാണ് സംവരണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ നിഷേധിക്കുന്നത് അനീതിയാണെന്നും വ്യക്തമാക്കി.

സമ്മേളനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖപ്രസംഗവും, വൈസ് ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി റവ. ഫാ. ഷാജ് കുമാര്‍, ജെയിംസ് ഇലവുങ്കല്‍, ജിബിന്‍ ജോണി, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org