Latest News
|^| Home -> International -> ഏഴു കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞയാളെ വാഴ്ത്തപ്പെട്ടവനാക്കും

ഏഴു കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞയാളെ വാഴ്ത്തപ്പെട്ടവനാക്കും

Sathyadeepam

ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ കോര്‍ദോബയില്‍ കടലില്‍ വീണ എഴു കുട്ടികളെ മുങ്ങിമരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ശേഷം മരണത്തിനു കീഴടങ്ങിയ ബ്രദര്‍ പെദ്രോ മാനുവല്‍ ഡി ആല്‍ബയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാതല നടപടികള്‍ പൂര്‍ത്തിയാക്കി. ഒരു സമര്‍പ്പിത സമൂഹത്തിലെ അംഗമായിരുന്നു ബ്രദര്‍ മാനുവല്‍. ദരിദ്രരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സ്‌കൂളില്‍ സേവനം ചെയ്തു വരുമ്പോഴാണ് മരണം. മറ്റുള്ളവര്‍ക്കു വേണ്ടി ജീവനര്‍പ്പിക്കുന്നത് നാം ഇന്നും തുടരണമെന്നോര്‍മ്മിപ്പിക്കുകയാണ് ബ്രദര്‍ മാനുവലിന്റെ സാക്ഷ്യമെന്നു കോര്‍ദോബാ ബിഷപ് ദെമെത്രിയോ ഗൊണ്‍സാലെസ് അഭിപ്രായപ്പെട്ടു.

Leave a Comment

*
*