ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കം മെക്സിക്കോയില്‍ പരാജയപ്പെട്ടു

ഭ്രൂണഹത്യയും സ്വവര്‍ഗവിവാഹവും നിയമപരമാക്കുന്നതിനുള്ള ഭരണഘടനാപരിഷ്കാരനീക്കം മെക്സിക്കോയുടെ നിയമനിര്‍മ്മാണസഭയില്‍ പരാജയപ്പെട്ടു. രാജ്യത്തെ പൊതുമേഖലാസേവനരംഗത്ത് സ്ത്രീകള്‍ക്കു പകുതി സംവരണം നല്‍കുന്നതിനുള്ള ഒരു നിയമത്തിലാണ് ഈ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതുമൂലം ബില്ലിനു പിന്തുണ കിട്ടികയില്ലെന്നു കണ്ടപ്പോള്‍ വിവാദവ്യവസ്ഥകള്‍ ഒഴിവാക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ അധികാരം നല്‍കുന്നതിനുള്ള ഈ നിയമം കൊണ്ടു വരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org