ബിഷപ്പ് പത്രോണി ശാന്തി ലഹരി ചികിത്സാകേന്ദ്രം – നഗര മധ്യത്തിലെ പ്രകാശ ഗോപുരം

ബിഷപ്പ് പത്രോണി ശാന്തി ലഹരി ചികിത്സാകേന്ദ്രം – നഗര മധ്യത്തിലെ പ്രകാശ ഗോപുരം

കേന്ദ്ര മന്ത്രാലയത്തിന്റെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ 1992 മുതല്‍ നാളിതുവരെ കഴിഞ്ഞ 20 വര്‍ഷങ്ങളായി അതിപ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ബിഷപ്പ് പതോണി ശാന്തി സംയോജിത ലഹരി ചികിത്സാ പുനരധിവാസകേന്ദ്രം, കൂടുതല്‍ സൗകര്യങ്ങളോടുകൂടി നഗര മധ്യത്തിലേക്ക് വന്നതില്‍ അതിയായ സന്തോഷമുണ്ട്. 6000ത്തില്‍ അധികം രോഗികളെ സുഖപ്പെടുത്തിയ ഈ മഹത്തായ സ്ഥാപനം പ്രതീക്ഷാ നിര്‍ഭരമായ ഒരു പ്രകാശ ഗോപുരമായി കൂടുതല്‍ വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും അനുഗ്രഹമായി തീരട്ടെയെന്ന് അനുസ്മരിച്ചു കൊണ്ട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 91 വര്‍ഷങ്ങളായുള്ള കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മഹത്തായ പ്രവര്‍ത്തനങ്ങളുടെയും, 29 വര്‍ഷങ്ങളായി ശാന്തി ലഹരി ചികിത്സാ കേന്ദ്രത്തിന്റെ അതിപ്രശംസനീയമായ പ്രവര്‍ത്തനങ്ങളെയും, പ്രവര്‍ത്തകരെയും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി, ഡി, ഐ. ജി. കും കമ്മിഷണറായ ശ്രീ. എ. വി. ജോര്‍ജ് മുഖ അതിഥിയായിരുന്ന ചടങ്ങില്‍ ഉത്തരമേഖലാ എക്‌സൈസ് കമ്മിഷണര്‍ പി, കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ദീപിക ദിനപത്രം കോഴിക്കോട് യൂണിറ്റ്
സിഡന്റ് മാനേജര്‍ ഫാദര്‍ സായി പാറന്‍കുളങ്ങര, കെ. പി. സി. സി. ജനറല്‍ സെകട്ടറി അഡ്വ. പി. എം, നിയാസ്, സാംസ്‌ക്കാരിക നേതാവ് ശ്രീ. ആറ്റക്കായ പളിക്കണ്ടി, 64-ാം വാര്‍ഡ് കൗണ്‍സിലര്‍ ചിന്നു മോള്‍ രേഖ, അതേ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ശ്രീ. ബിജുരാജ്, 65ആം വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അല്‍ഫോന്‍സാ, ശാന്തി ലഹരി ചികിത്സാ കേന്ദ്രത്തിലെ മുഖ്യ ഡോക്ടര്‍ ജോയ് ജേക്കബ്, സ്ഥാപനത്തിലെ കൗണ്‍സിലര്‍ സന്തോഷ്, കൗണ്‍സിലര്‍ മുരളി, കരുണ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍മരി, ഡയറക്ടര്‍ ഫാദര്‍ ആല്‍ഫ്രഡ് വി സി എന്നിവര്‍ പ്രസംഗിച്ചു.
ഇടത്തുനിന്നു വലത്തോട്ട് കൗണ്‍സിലര്‍ ഡോ. അല്‍ഫോന്‍സാ, അഡ്വ .പി. എം. നിയാസ്, ഫാദര്‍ ആല്‍ഫ്രഡ് വി. സി, പോലീസ് കമ്മിഷണര്‍ എ. വി. ജോര്‍ജ്, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എക്‌സൈസ് കമ്മിഷണര്‍ പി, കെ. സുരേഷ്, ഫാദര്‍ സായി പാറന്‍കുളങ്ങര, ശ്രീ. ആറ്റക്കോയ പള്ളിക്കണ്ടി, കൗണ്‍സിലര്‍ ചിന്നു മോള്‍ രേഖ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org