ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മാതൃകയാക്കണം -ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍

ഗാന്ധിജിയുടെ മദ്യവിരുദ്ധ ദര്‍ശനങ്ങളും അഭിലാഷങ്ങളും, അധികാര കേന്ദ്രങ്ങളും പൊതുസമൂഹവും മാതൃകയാക്കണമെന്നും പ്രവര്‍ത്തിപഥത്തില്‍ എത്തിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. രാജ്യഭരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ഒരു നിമിഷം പോലും ആഗ്രഹിക്കാതിരുന്ന മഹാത്മജി രാജ്യഭരണം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരു മണിക്കൂര്‍കൊണ്ട് രാജ്യത്തെ മുഴുവന്‍ മദ്യശാലകളും അടച്ച് പൂട്ടുമായിരുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് എല്ലാവരും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഉചിതമാണെന്നും ബിഷപ് സൂചിപ്പിച്ചു. മദ്യം മനുഷ്യസമൂഹത്തിന് അത്രമാത്രം ഗുരുതര ഭീഷണിയാണെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം 2020 ഫെബ്രുവരി 7, 8 തീയതികളില്‍ തൃശൂരില്‍ നടക്കും. കേരള കത്തോലിക്കാസഭയുടെ മദ്യവിരുദ്ധ ഞായര്‍ ആചരണം ഫെബ്രുവരി 9-നും നടക്കും. സംസ്ഥാന ജന. സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ഫാ. ദേവസി പന്തല്ലൂക്കാരന്‍, വി.ഡി. രാജു, ജോസ് ചെമ്പിശ്ശേരി, രാജന്‍ ഉറുമ്പില്‍, ആന്‍റണി ജേക്കബ്, ഷിബു കാച്ചപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഫാ. ജേക്കബ് കപ്പിലുമാക്കല്‍, കുര്യന്‍ ചെമ്പകശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org