മെത്രാന്റെ സഹോദരന്‍ മെത്രാന്‍ പദവിയിലേയ്ക്ക്

Published on

അമേരിക്കയിലെ സാവന്നാ രൂപതയിലെ അടുത്ത മെത്രാനായി ഫാ. സ്റ്റീഫന്‍ ഡി പാര്‍ക്‌സിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചപ്പോള്‍ ഫ്‌ളോറിഡായിലെ സെ. പീറ്റേഴ്‌സ്ബര്‍ഗ് ബിഷപ് ഗ്രിഗറി പാര്‍ക്‌സ് എഴുതി, 'സഹോദരന്മാരായിരിക്കുവാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, സഹോദരമെത്രാന്മാരായിരിക്കാനും.' ബിഷപ് ഗ്രിഗറിയുടെ ഇളയ സഹോദരനാണ് നിയുക്ത ബിഷപ് സ്റ്റീഫന്‍.

ന്യൂയോര്‍ക്കില്‍ ജനിച്ച ബിഷപ് സ്റ്റീഫന്‍ പാര്‍ക്‌സ് കുറെ നാള്‍ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്ത ശേഷമാണ് പൗരോഹിത്യത്തിലേയ്ക്കുള്ള വിളി സ്വീകരിച്ച് സെമിനാരിയില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന വിചിന്തനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് സെമിനാരിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒര്‍ലാണ്ടോ രൂപതയ്ക്കു വേണ്ടി 1998 ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org