രണ്ടു പാക് ക്രൈസ്തവര്‍ക്കെതിരെ വീണ്ടും മതദൂഷണ നിയമം

രണ്ടു പാക് ക്രൈസ്തവര്‍ക്കെതിരെ വീണ്ടും മതദൂഷണ നിയമം
Published on

പാക്കിസ്ഥാനില്‍ രണ്ടു ക്രൈസ്തവര്‍ക്കെതിരെ മതദൂഷണ കുറ്റം ആരോപിച്ചിരിക്കുന്നു. ഇസ്ലാമിനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി ഹറൂണ്‍ അയൂ ബ് മസീഹ്, സലാമത്ത് മന്‍ഷാ മസീഹ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെ സുരക്ഷയില്‍ അന്താരാഷ്ട്ര ക്രൈസ്തവ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ് പാക്കിസ്ഥാനില്‍ മതനിന്ദ. ഈ കുറ്റം ചുമത്തി പിടികൂടുന്നവര്‍ക്ക് നീതിപൂര്‍വകമായ വിചാരണ കിട്ടില്ലെന്നതാണ് പാക്കിസ്ഥാനിലെ മുന്‍ അനുഭവങ്ങള്‍. ക്രൈസ്തവസമൂഹത്തിനെതിരായ അക്രമങ്ങള്‍ ഇത്തരം കേസുകള്‍ വരുമ്പോള്‍ വര്‍ദ്ധിക്കുമെന്ന അപകടവും ഉണ്ട്. ഇസ്ലാമിക് ഭീകരവാദികള്‍ ഇത്തരം വിചാരണകളെ സമ്മര്‍ദ്ദത്തില്‍ പെടുത്തുന്നതും പതിവാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org