അസംഘടിത തൊഴിലാളികളുടെ ശക്തീകരണത്തിന് കാര്യക്ഷമമായ ഇടപെടലുകളുണ്ടാകണം -ബിഷപ് ഡോ. ജോസഫ് കരിയില്‍

അസംഘടിത തൊഴിലാളികളുടെ ശക്തീകരണത്തിന് കാര്യക്ഷമമായ ഇടപെടലുകളുണ്ടാകണം -ബിഷപ് ഡോ. ജോസഫ് കരിയില്‍

രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനും കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തൊഴില്‍ നിപുണതയും ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ തൊഴിലാളികള്‍ നിരന്തരം ശ്രമിക്കണം. സാമൂഹിക മാറ്റങ്ങളില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ മേഖലകള്‍ തുറന്നെടുക്കാന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും കഴിയണമെന്നും കേരള ലേബര്‍ മൂവ്മെന്‍റ് സംസ്ഥാന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ് കരിയില്‍ പറഞ്ഞു. സിബിസിഐ, കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ ആശങ്കജനകമാണന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ഷാജു ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ സ്ഥാപക ഡയറക്ടര്‍ ഡോ. ജോസ് വട്ടക്കുഴി, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശിയ പ്രസിഡന്‍റ് ജോയി ഗോതുരുത്ത്, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ട്രേഡ് യൂണിയന്‍ അലയന്‍സ് ചെയമാന്‍ ജോസഫ് ജൂഡ്, കെ എല്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ തോമസ്, ചെറിയാന്‍ ചെന്നീക്കര, വനിതാ വിഭാഗം പ്രസിഡന്‍റ് മോളി ജോബി, അലക്സ് പനച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക തൊഴിലാളി സംഘടനയായ കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത സമ്മേളനം ഇന്നത്തെ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ ശക്തീകരണത്തിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ബാബു തണ്ണിക്കോട്ട്, സ്റ്റീഫന്‍ കൊട്ടാരത്തില്‍, സെക്രട്ടറിമാരായ അഡ്വ. തോമസ് മാത്യു, ജോസ് മാത്യു, പ്രോഗ്രാം കോഡിനേറ്റര്‍ സിസ്റ്റര്‍ ആനിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെഎല്‍എമ്മിന്‍റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളും കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ കെ എല്‍ എം ഭാരവാഹികളും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org