മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവനാണ് പുരോഹിതന്‍: ആര്‍ച്ച്ബിഷപ് ജേക്കബ് തൂങ്കുഴി

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവനാണ് പുരോഹിതന്‍: ആര്‍ച്ച്ബിഷപ് ജേക്കബ് തൂങ്കുഴി
Published on

തൃശൂര്‍: കരുണയോടെ മനുഷ്യരെ കാണുകയും അവരുടെ വേദനകള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുമ്പോള്‍ മാത്രമാണ് പുരോഹിതധര്‍മ്മം പൂര്‍ത്തിയാകുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അഭിപ്രായപ്പെട്ടു. ഞാന്‍ എന്ന ഭാവം ഇല്ലാതാകുമ്പോള്‍ വേദനകള്‍ കാണാന്‍ കാഴ്ച തെളിയും. അകാലത്തില്‍ മരണമടഞ്ഞ ഫാ. ബാബു ചേലപ്പാടന്‍റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട 'കനല്‍ത്താരയിലെ പാദമുദ്രകള്‍' എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് രചിച്ച ഗ്രന്ഥം ബാബു അച്ചന്‍റെ അമ്മ മേരി പോള്‍ ഏറ്റുവാങ്ങി. നിസ്വാര്‍ത്ഥസ്നേഹം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ലെന്ന് അദ്ധ്യക്ഷത വഹിച്ച കവി ഡോ. കെ. രാവുണ്ണി അഭിപ്രായപ്പെട്ടു. നാടകസംഘാടകനായിരുന്നു ഫാ. ചേലപ്പാടനെന്ന് ഷെവലിയര്‍ സി. എല്‍. ജോസ് അനുസ്മരിച്ചു. ഫ്രാങ്കോ ലൂയീസ് പുസ്തകാവതരണം നടത്തി. വികാരിജനറല്‍ മോണ്‍. ജോര്‍ ജ് കോമ്പാറ യോഗം ഉദ് ഘാടനം ചെയ്തു. മുന്‍ ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്, സത്സംഗ് പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍ കുട്ടി, ബാബു വളപ്പായ, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. റോയ് മൂക്കന്‍, ജോജു തേക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു. ഒളരിപള്ളി വികാരി ഫാ. ജോസ് കോനിക്കര, ഫാ. ജോസ് വട്ടക്കുഴി, സോളി തോമസ്, ജിമ്മി ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഗ്രീന്‍ ബുക്ക്സിന്‍റെ ഈ പ്രസിദ്ധീകരണം 41 ലേഖനങ്ങളുടെ സമാഹാരമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org