മദ്യനയത്തില്‍ സര്‍ക്കാര്‍ ജനവഞ്ചന നടത്തുന്നു – ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി

മദ്യനയത്തില്‍ സര്‍ക്കാര്‍ ജനവഞ്ചന നടത്തുന്നു  – ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി

കൊച്ചി: പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയം അട്ടിമറിച്ച് സര്‍ക്കാര്‍ ജനവഞ്ചന നടത്തുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. പഴവര്‍ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിച്ച്, മദ്യം കുടില്‍ വ്യവസായമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ വിവിധ മദ്യവിരുദ്ധ സംഘടനകളെ സഹകരിപ്പിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും എറണാകുളം ടൗണ്‍ ഹാളിനു മുന്‍പില്‍ സംഘടിപ്പിച്ച ജനസഹസ്ര നില്പുസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

യോഗത്തില്‍ കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷനായിരുന്നു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, കേരള മദ്യനിരോധന സമിതി പ്രസിഡന്‍റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, പ്രഫ. കെ. കെ. കൃഷ്ണന്‍, ഫാ. അഗസ്റ്റിന്‍ ബൈജു, യോഹന്നാന്‍ ആന്‍റണി, ആന്‍റണി ജേക്കബ്, ഫാ. പോള്‍ കാരാച്ചിറ, ഫാ. ഗില്‍ബര്‍ട്ട്, ഫാ. പോള്‍ ചുള്ളി, സേവ്യര്‍ പള്ളിപ്പാടന്‍, ഷിബു കാച്ചപ്പിള്ളി, ജോസ് ചെമ്പിശ്ശേരി, തോമസ് കുട്ടി മണക്കുന്നേല്‍, ഫാ. ജേര്‍ജ് നേരേവീട്ടില്‍, ഫാ. ദേവസ്സി പന്തലൂക്കാരന്‍, പി.എച്ച് ഷാജഹാന്‍, ടി.എം. വര്‍ഗീസ്, ജെയിംസ് കോറമ്പേല്‍, ഡോ. തങ്കം ജേക്കബ്, ഹില്‍ട്ടണ്‍ ചാള്‍സ്, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, കെ.എ. പൗലോസ്, ഷൈബി പാപ്പച്ചന്‍, സി. ആന്‍, പി. എം. ബാബു, ജെസ്സി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org