പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ സമൂഹം തിരിച്ചറിയണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ സമൂഹം തിരിച്ചറിയണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി
Published on

കൊച്ചി: സഭയും സമൂഹവും പാര്‍ശ്വവത്കരിക്കപ്പെടുന്നവരോടൊപ്പമായിരിക്കണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോസ ഫ് കാരിക്കശേരി പറഞ്ഞു. അവരെ തിരിച്ചറിയുകയും സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടുന്നതായ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുകയും ചെയ്യേണ്ടത് ഇന്നിന്‍റെ വലിയ ആവശ്യമാണ്. കേരള കത്തോലിക്കാസഭയുടെ നവസംരംഭമായ ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കു വേണ്ടിയള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആദ്ധ്യക്ഷ്യം വഹിച്ചു. കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കെ സിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. സൈന്‍ ലാംഗേജില്‍ വിദഗ്ധരായവരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. സിസ്റ്റര്‍ അഭയ എഫ്സിസിയാണ് വിവാഹ ഒരുക്ക കോഴ്സിന്‍റെ കോര്‍ഡിനേറ്റര്‍.

മൂന്നു ദിവസം നീണ്ടുനിന്ന കോഴ്സില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കത്തോലിക്കരും അകത്തോലിക്കരുമായ അമ്പതോളം പേര്‍ പങ്കെടുത്തു. കൂടാതെ ബധിരരും മൂകരുമായിട്ടുള്ള യുവതീയുവാക്കളെ വിവാഹിതരാകാന്‍ സഹായിക്കുന്ന 'കെസിബിസി മാട്രിമണി ഫോര്‍ ദ ഡഫി'ന്‍റെ ഉദ്ഘാടനവും നടന്നു. ബധിരര്‍ക്കും മൂകര്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ മാട്രിമണിയാണ് ഇത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org