സഭ സത്യത്തിന്‍റെയും നീതിയുടെയും പ്രകാശഗോപുരമാകണം – ബിഷപ് ജോസഫ് മാര്‍ തോമസ്

സഭ സത്യത്തിന്‍റെയും നീതിയുടെയും പ്രകാശഗോപുരമാകണം – ബിഷപ് ജോസഫ് മാര്‍ തോമസ്

ദരിദ്രരോടും മാറ്റിനിര്‍ത്തപ്പെട്ടവരോടും പക്ഷം ചേര്‍ന്ന് സത്യത്തിന്‍റെയും നീതിയുടെയും പ്രകാശഗോപുരമായി ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍ സാക്ഷ്യം നല്കണമെന്ന് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്. സ്വഭാവത്താലേ പ്രേഷിതയായ സഭയുടെ പ്രേഷിതസ്വഭാവത്തിന് മങ്ങലേല്ക്കാന്‍ അനുവദിച്ചുകൂടാ. സഭാംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ മറന്ന് കൂട്ടായ്മയില്‍ വര്‍ത്തിക്കാനും അജപാലന ദൗത്യനിര്‍വഹണത്തില്‍ ലോകത്തില്‍ ക്രിസ്തുവിന്‍റെ നിരന്തര സാന്നിധ്യമായി മാറാനും എല്ലാ വിശ്വാസികളും പരിശ്രമിച്ചുകൊണ്ടിരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യത്തിലും ഒരു മാനസാന്തരം സഭയ്ക്കാവശ്യമുണ്ട്. കെസിബിസി പ്രഖ്യാപിച്ച മിസ്സിയോ ദേയി 2020 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളസഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനും കൂടുതല്‍ ഊര്‍ജസ്വലതയോടെ വിശ്വാസികളേവരും പ്രേഷിതദൗത്യത്തില്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നതിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഡിസംബര്‍ 6-ന് പ്രേഷിതവര്‍ഷം പ്രഖ്യാപിച്ചത്. 2020 ജനുവരി 5 മുതല്‍ നവംബര്‍ 22 വരെയായിരുന്നു പ്രേഷിതവര്‍ഷാചരണം. പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, പ്രൊഫ. എഡ്വേര്‍ഡ് എടേഴത്ത്, പ്രൊഫ. ആലീസ്സുകുട്ടി, സിസ്റ്റര്‍ സിസ്സി എസ്എബിഎസ്, ബ്രദര്‍ ജൂഡ്സണ്‍, ബ്രദര്‍ ജോസ് ഓലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org