ഐക്യത്തിനും പുരോഗതിക്കും കരുതലോടെ പ്രവര്‍ത്തിക്കുക – ബിഷപ് പോള്‍ ഹിന്‍ഡര്‍

ഐക്യത്തിനും പുരോഗതിക്കും കരുതലോടെ പ്രവര്‍ത്തിക്കുക – ബിഷപ് പോള്‍ ഹിന്‍ഡര്‍

കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ പ്രഥമ ആഗോള സമ്മേളനം ദുബായില്‍ നടന്നു. സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരി ബിഷപ് പോള്‍ ഹിന്‍ഡര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യത്തിനും പുരോഗതിക്കും കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. മനുഷ്യന്‍ അവനവനുവേണ്ടിയല്ല മറ്റുള്ളവര്‍ക്കു വേണ്ടിയാണു ജനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ വളര്‍ത്തുമ്പോഴാണ് നാം വളരുന്നത്. മറ്റുള്ളവരെ നേതാവായി വളര്‍ത്തുമ്പോഴാണ് ഒരാള്‍ നേതാവായി വളരുന്നത്. ഈ ചിന്ത സഭയിലും രാഷ്ട്രീയത്തിലും ഉണ്ടാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ പോള്‍ ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ ബെന്നി പുളിക്കര, ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പതിനാറു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഇസാഫ് എം ഡി പോള്‍ തോമസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ബോസ്കോ പുത്തൂര്‍, പി.ജെ. ജോസഫ് എംഎല്‍എ, എംപിമാ രായ ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍, ഡീന്‍ കുര്യാക്കോസ്, സണ്ണി ജോസഫ് എംഎല്‍എ, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org