പൊതുവിദ്യാഭ്യാസം ശക്തിപ്പെടണം : ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍

പൊതുവിദ്യാഭ്യാസം ശക്തിപ്പെടണം : ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍

അങ്ങാടിപ്പുറം: ജാതി, മത, വര്‍ഗ, വര്‍ണ ചിന്തകള്‍ക്കതീതമായി പുതിയ തലമുറയില്‍ സ്നേഹകൂട്ടായ്മ സൃഷ്ടിക്കാന്‍ പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടണമെന്ന് താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പരിയാപുരം ഫാത്തിമ യു.പി. സ്കൂളിനായി 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

'എല്ലാവരെയും സമന്മാരായി കാണുന്ന മാനവിക ബോധമാണ് നമുക്കിടയില്‍ വളര്‍ന്നു വരേണ്ടത്. ഒരുമിച്ചുനിന്നു വളരുമ്പോഴാണ് യഥാര്‍ഥ വിജയം നേടുന്നത്. അച്ചടക്കമുള്ള തലമുറയെ സൃഷ്ടിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം' – ബിഷപ് പറഞ്ഞു.

സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കൂത്തൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഏലിയാമ്മ തോമസ്, പ്രധാനാധ്യാപകന്‍ ഇ.ജെ. ആന്‍റണി, പി.ടി.എ. പ്രസിഡന്‍റ് അബ്ദുല്‍ ബഷീര്‍, പി. ടി.എ വൈസ് പ്രസിഡന്‍റ് മനോജ് വീട്ടുവേലിക്കുന്നേല്‍, ഇ. അയ്യൂബ് എന്നിവര്‍ പ്രസംഗിച്ചു.

യുഎസ്എസ് ജേതാക്കളായ ബി.പി. ഫാത്തിമ ഹന്ന, വി. നിവേദ്, ഇ. മരിയ എലിസബത്ത്, ഇ.എം. ഹംദാന്‍ ഹനീഫ്, റോമിത കെ. ബൈജു, സന ട്രീസ സന്തോഷ്, അലീന ഫ്രാന്‍സിസ്, സി.ടി. സനഷിറിന്‍, എം.എ. അബ്ദുല്‍ നസീം, കെ. ആര്യ, എം. ദിയ നന്ദന്‍ എന്നിവര്‍ ക്കും എല്‍എസ്എസ് ജേതാ ക്കളായ ആല്‍ഫി എല്‍സ ഷെല്ലി, മിത ട്രീസ, ഇന്‍ഷ അക്ബര്‍, നാജിയ നസ്റിന്‍, അശ്വിന്‍ അജീഷ്, ഹന്ന സ ത്താര്‍ എന്നിവര്‍ക്കും ബിഷ പ് ഉപഹാരങ്ങള്‍ നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org