കല്‍ക്കട്ട സെന്‍റ് സേവ്യേഴ്സ് കോളജ് ഇനി യൂണിവേഴ്സിറ്റി

കല്‍ക്കട്ട സെന്‍റ് സേവ്യേഴ്സ് കോളജ് ഇനി യൂണിവേഴ്സിറ്റി

ഈശോസഭയുടെ നേതൃത്വത്തിലുള്ളതും 157 വര്‍ഷത്തെ പാരമ്പര്യമുള്ളതുമായ സെന്‍റ് സേവ്യേഴ്സ് കോളജ് യൂണിവേഴ്സിറ്റിയായി ഉയര്‍ത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജി ശിലാഫലകം അനാവരണം ചെയ്തു. സെന്‍റ് സേവ്യേഴ്സിലെ പൂര്‍വവിദ്യാര്‍ത്ഥിയും സ്റ്റീല്‍ വ്യവസായ പ്രമുഖനുമായ ലക്ഷ്മി നിവാസ് മിത്തല്‍ നാടമുറിച്ച് യൂണിവേഴ്സിറ്റി മന്ദിരം തുറന്നു. കല്‍ക്കട്ട ആര്‍ച്ചുബിഷപ് ഡോ. തോമസ് ഡിസൂസ പ്രാര്‍ത്ഥന നടത്തി. വി. സേവ്യറിന്‍റെ മാര്‍ബിള്‍ രൂപം വെഞ്ചെരിച്ചു പ്രതിഷ്ഠിക്കുകയും ചെയ്തു.

യൂണിവേഴ്സിറ്റിയുടെ പുതിയ അക്കാദമിക ബ്ലോക്കിന്‍റെ നിര്‍മ്മാണസഹായം നല്‍കിയത് ലക്ഷ്മി മിത്തലാണ്. മുഖ്യാതിഥിയായി ചടങ്ങില്‍ പ്രസംഗിച്ച അദ്ദേഹം തന്‍റെ അദ്ധ്യാപകനായിരുന്ന ഫാ. പോള്‍ ജോറിസിനെ അനുസ്മരിച്ചുകൊണ്ട് വെല്ലുവിളികളിലും പ്രതിസന്ധികളിലും പതറാതെ അവയെ അതിജീവിച്ചു മുന്നേറണമെന്ന അദ്ദേഹത്തിന്‍റെ പാഠമാണ് തന്‍റെ ജീവിതവിജയത്തിനാധാരമായി തീര്‍ന്നതെന്ന് വ്യക്തമാക്കി.

അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു. ലോകപ്രശസ്തമായ ഹാര്‍വാഡ്, ഒക്സ് ഫെഡ് യൂണിവേഴ്സിറ്റികളെപ്പോലെ സെന്‍റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയും ഏറ്റവും മികച്ചതായി തീരട്ടെ എന്ന് അവര്‍ ആശംസിച്ചു. ചാന്‍സലര്‍ ഫാ. ജയരാജ് വേലുസാമി സ്വാഗതവും വൈസ്ചാന്‍സലര്‍ ഫാ. ഫെലിക്സ് രാജ് നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org